‘ആളുകളെ ഇടയ്ക്കിടെ വെടിവെച്ച് കൊല്ലുന്നത് കേന്ദ്രഫണ്ടിന് വേണ്ടി, കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മുഖത്ത് കരിവാരിതേക്കുന്ന നടപടി’; കാനം രാജേന്ദ്രന്‍
കേരളത്തിലെ വനാന്തരങ്ങളില്‍ കഴിയുന്നവര്‍ ജനാധിപത്യ വ്യവസ്ഥയിലേക്ക് മാറാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരാണ്. അവരെ വെടിവെച്ച് കൊന്ന് തുടച്ച് നീക്കാന്‍ നോക്കുന്നത് ശരിയല്ല. നക്‌സല്‍ ഭീഷണി നിലനില്‍ക്കുന്നില്ലെങ്കിലും ഇടയ്ക്കിടെ അവരെ വെടിവെച്ച് കൊല്ലുന്നത് ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മുഖത്ത് കരിവാരി തേക്കുന്ന തരത്തിലുള്ള നടപടിയാണ്. ഏറ്റുമുട്ടല്‍ കൊലപാതക നടപടികളില്‍ നിന്ന് തണ്ടര്‍ബോള്‍ട്ട് പിന്‍വാങ്ങണം. കേരളത്തിലെ വനത്തില്‍ തണ്ടര്‍ബോള്‍ട്ടിന്റെ ആവശ്യമില്ലെന്ന് തോന്നുന്നുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് കരുതുന്നു. മാവോയിസ്റ്റുകളെ തുടച്ചു നീക്കുന്നതിന്റെ പേരില്‍ വലിയ ഫണ്ടാണ് കേന്ദ്രത്തില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. […]