Kerala News

കാനത്തിന് മൂന്നാം ഊഴം,

  • 3rd October 2022
  • 0 Comments

മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി മൂന്നാം തവണയാണ് കാനം തിരഞ്ഞെടുക്കപ്പെടുന്നത് പ്രകാശ് ബാബുവോ വിഎസ് സുനിൽകുമാറോ മത്സരിക്കുമെന്ന തരത്തിൽ സൂചനകളുണ്ടായിരുന്നു എന്നാൽ വിഭാഗീയ പ്രശ്നങ്ങൾ നിലനിൽക്കെ ഐകകണ്ഠ്യേനയാണ് കാനം ഈ പദവിയിൽ എത്തുന്നത്.പ്രായപരിധി നിർദ്ദേശം ശക്തമായി നടപ്പിലാക്കിയതോടെ ഇത്തവണ സംസ്ഥാന കൗൺസിലിൽ നിന്ന് സി ദിവാകരനും കെഎ ഇസ്മായിലും പുറത്തായി.കാനത്തെ താഴെയിറക്കാൻ ജനപ്രിയ നേതാവ് വി.എസ്.സുനിൽ കുമാറിനേയോ, പ്രകാശ് ബാബുവിനെയോ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ കാനം വിരുദ്ധപക്ഷം നീക്കം […]

Kerala News

കോടിയേരിയുടെ വിയോഗം; മൃതദേഹം ഉച്ചയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍,സിപിഐ സംസ്ഥാന സമ്മേളനം ചുരുക്കി,തിങ്കളാഴ്ച മൂന്നിടത്ത് ഹര്‍ത്താല്‍

  • 2nd October 2022
  • 0 Comments

സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരിയുടെ മൃതദേഹം ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചു. എയര്‍ ആംബുലന്‍സിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. വിമാനത്താവളത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങും. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ വിലാപയാത്രയായി തലശ്ശേരിയിലേക്ക് കൊണ്ടുപോകും. രാത്രി പത്ത് വരെ തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. വിലാപ യാത്ര കടന്നു പോകുന്ന വഴിയിൽ 14 കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ നിർത്തും. മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, […]

Kerala News

ഹെല്‍മെറ്റിട്ട് കല്ലെറിഞ്ഞാല്‍ ആരെ പിടിക്കും?ജനകീയ സമരങ്ങളെ നേരിടുന്ന പോലെ ഒളിപ്പോരിനെ നേരിടാനാകില്ല;കാനം

  • 24th September 2022
  • 0 Comments

പോപ്പുലർ ഫ്രണ്ട് ഹർത്താലിനെതിരെ പൊലീസ് ഇന്നലെ നല്ല ഇടപെടലാണ് നടത്തിയതെന്ന് കാനം രാജേന്ദ്രൻ.പൊലീസ് ജനകീയ സമരങ്ങളെ നേരിടുന്നതും ഒളിപ്പോരിനെ നേരിടുന്നതും രണ്ടുതരത്തിലായിരിക്കും.ജനകീയ സമരങ്ങളെ നേരിടുന്ന പോലെ ഒളിപ്പോരിനെ നേരിടാനാകില്ല. ഹെൽമെറ്റ് വച്ച് ബൈക്കിൽ കല്ലെറിഞ്ഞ് പോയാൽ എങ്ങനെ പിടിക്കാനാകുമെന്നും കാനം ചോദിച്ചു. പെട്ടെന്ന് ഹർത്താൽ പ്രഖ്യാപിച്ചാൽ എങ്ങനെ പ്രൊട്ടക്ഷൻ കൊടുക്കും. ഇന്നലത്തെ അക്രമങ്ങളെ അപലപിക്കാൻ മാധ്യമങ്ങൾ തയ്യാറായില്ല. മാധ്യമ ചർച്ചയെ കുറിച്ച് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഇനി എന്നെക്കൊണ്ട് കൂടി പറയിപ്പിക്കണോ എന്നും കാനം രാജേന്ദ്രൻ […]

Kerala News

സര്‍ക്കാരിന്റെ സുഖദുഃഖങ്ങള്‍ പങ്കിടാന്‍ സിപിഐക്ക് ബാധ്യതയുണ്ട്;കാനം

  • 23rd August 2022
  • 0 Comments

സര്‍ക്കാരിന്റെ സുഖദുഃഖങ്ങള്‍ പങ്കിടാന്‍ സിപിഐക്ക് ബാധ്യതയുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.മുന്നണിക്കുള്ളിൽ പ്രവർത്തിക്കുമ്പോൾ മുന്നണിയുടെ പൊതു രാഷ്ട്രീയം എല്ലാവരും അംഗീകരിക്കണം.നേട്ടങ്ങൾക്കും കോട്ടങ്ങൾക്കും ഒരുപോലെ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്.നേട്ടങ്ങൾ ഉണ്ടാകുമ്പോൾ സിപിഐ യുടെ നേട്ടമായും.കോട്ടമുണ്ടാകുമ്പോൾ ഞങ്ങളുടേതല്ല എന്ന നയം സിപിഐക്കില്ലെന്നും കാനം പറഞ്ഞു.ഇടതുമുന്നണിയിലെ രണ്ടാമത്തെ പാര്‍ട്ടി എന്ന നിലയില്‍ എല്‍ഡിഎഫിന്റെ പരിപാടികളും പ്രവര്‍ത്തനങ്ങളും തീരുമാനിക്കുന്നതില്‍ തങ്ങളുടെതായ പങ്കുവഹിച്ച പാര്‍ട്ടിയാണ് സിപിഎം. മുന്നണി രൂപികരിച്ചതിന് പിന്നാലെ, ഇക്കാലമത്രയും രണ്ടുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കങ്ങളൊന്നും എല്‍ഡിഎഫ് എന്ന രാഷ്ട്രീയ സത്വത്തെ ബാധിച്ചില്ല. ഒരു […]

Kerala News

സിപിഐ സമ്മേളനത്തിലെ വിമർശനം;സ്വാഭാവികം മാത്രമെന്ന് കാനം,നേതൃത്വത്തെയല്ലാതെ അയലത്തുകാരെ വിമര്‍ശിക്കാന്‍ പറ്റുമോ?

  • 25th July 2022
  • 0 Comments

സിപിഐ ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ സമ്മേളനത്തിലെ വിമർശനം സ്വാഭാവികം മാത്രമാണ്, നേതൃത്വത്തെ അല്ലാതെ അയലത്തുകാരെ വിമർശിക്കാൻ കഴിയുമോ എന്ന് കാനം ചോദിച്ചു.സിപിഐഎമ്മിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഇന്നലെ സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനെ പിണറായി സര്‍ക്കാര്‍ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നും ഇത് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് കാണാത്ത പ്രവണതയെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ജനങ്ങളിൽ നിന്ന് മാറി […]

Kerala News

മുന്നണി ആകുമ്പോള്‍ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാകുമെന്നും അതെല്ലാം കക്ഷികള്‍ വീതിച്ചെടുക്കണമെന്നും കാനം

  • 23rd July 2022
  • 0 Comments

1990നു ശേഷം ഇടതുപക്ഷ പാര്‍ട്ടികള്‍ രാജ്യത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബിജെപിയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിനു കഴിയുന്നത് കേരളമെന്ന കൊച്ചുതുരുത്തില്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ കൊട്ടാരക്കര മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. മുന്നണി ആകുമ്പോള്‍ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാകുമെന്നും അതെല്ലാം കക്ഷികള്‍ വീതം വച്ചെടുക്കണമെന്നും കാനം പറഞ്ഞു. സുഖദുഃഖങ്ങളും അതിന്റെ ഭാഗമായി ഉണ്ടാകുന്ന കാര്യങ്ങളും കക്ഷികള്‍ക്ക് അവകാശപ്പെട്ടതാണെന്നും നേട്ടങ്ങള്‍ വരുമ്പോള്‍ കൈനീട്ടുകയും കോട്ടം വരുമ്പോള്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലാതെ പറയുകയും ചെയ്യുന്ന […]

Kerala News

ജനാധിപത്യത്തിന് നിരക്കാത്ത നടപടി, അതതു രാഷ്ട്രീയകക്ഷികളും അതതു പ്രസ്ഥാനങ്ങളും സ്വയം നിയന്ത്രണം വരുത്തണമെന്ന് കാനം

  • 25th June 2022
  • 0 Comments

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ത്തല്ലെന്ന് കാനം ചൂണ്ടികാട്ടി. ജനാധിപത്യത്തിന് നിരക്കാത്ത നടപടിയാണ് ഉണ്ടായത്. ജനാധിപത്യമര്യാദ ലംഘിക്കുന്ന പ്രതിഷേധങ്ങള്‍ അംഗീകരിക്കാനാകില്ല. ജനാധിപത്യത്തിന് ചേര്‍ന്ന മാതൃകയല്ല അതെന്ന് കാനം പറഞ്ഞു. അതതു രാഷ്ട്രീയകക്ഷികളും അതതു പ്രസ്ഥാനങ്ങളും സ്വയം നിയന്ത്രണം വരുത്തണം. മറ്റാര്‍ക്കും ഉപദേശിച്ച് നന്നാക്കാന്‍ കഴിയില്ലെന്നും കാനം പറഞ്ഞു. എംപി എന്ന നിലയില്‍ രാഹുലിന് പരാജയങ്ങളുണ്ടാകും. വോട്ടുചെയ്തപ്പോള്‍ ഓര്‍ക്കണം, ഒരു […]

Kerala News

ചിന്ത’യിലെ വിമർശനം; മറുപടി ‘നവയുഗ’ത്തിലെന്ന് കാനം,

  • 13th March 2022
  • 0 Comments

കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയാണ് സിപിഐ എന്ന് സിപിഐഎം സൈദ്ധാന്തിക പ്രസിദ്ധീകരണമായ ചിന്തയിലെ വിമര്‍ശനത്തിന് ‘നവയുഗം’ മറുപടി നൽകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.സന്ദര്‍ഭം കിട്ടിയപ്പോഴൊക്കെ ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കൊപ്പം അധികാരം പങ്കിട്ടവരാണ് സിപിഐ. ഇടതുപക്ഷത്തെ തിരുത്തല്‍ ശക്തിയെന്ന് സ്വയം അവകാശപ്പെട്ട് രംഗത്തുവന്നിരിക്കുകയാണെന്നും പലപ്പോഴും വലതുപക്ഷ മാധ്യമങ്ങള്‍ സിപിഐഎമ്മിനെ കുത്താനുള്ള ഒരുപാധിയായി സിപിഐക്ക് ഈ പദവി ചാര്‍ത്തിക്കൊടുക്കാറുണ്ടെന്നും തിരുത്തല്‍ വാദത്തിന്റെ ചരിത്രവേരുകള്‍ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ പറയുന്നു. ഇ രാമചന്ദ്രന്‍ ആണ് ലേഖനം എഴുതിയത്.അതേസമയം, സിപിഐക്കെതിരായ […]

Kerala News

ഗവർണർ വിലപേശിയതും സർക്കാർ വഴങ്ങിയതും ശരിയായില്ല; തുറന്നടിച്ച് കാനം

  • 18th February 2022
  • 0 Comments

നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടുന്നതിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിലപേശിയത് ശരിയായില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണ്ണര്‍ ഇന്നലെ ഒപ്പിടാൻ വിസമ്മതിച്ചതിൽ രൂക്ഷഭാഷയിലാണ് കാനം പ്രതികരിച്ചത്. സംസ്ഥാനത്തിന്റെ ഭരണഘടനാ ബാധ്യത നിറവേറ്റേണ്ട ഗവർണർ സർക്കാരിനോട് വിലപേശിയത് ശരിയായില്ലെന്ന് കാനം തുറന്നടിച്ചു.രാജ്ഭവനിൽ നടക്കുന്നത് അത്ര ശരിയായ കാര്യം ആണെന്ന് ജനങ്ങൾക്ക് തോന്നുന്നില്ല. ക്യാബിനറ്റ് അംഗീകരിച്ച നയപ്രഖ്യാപനം അംഗീകരിക്കാൻ ഗവർണർക്ക് ബാധ്യതയുണ്ട്’. ഗവർണർക്ക് സർക്കാർ വഴങ്ങാൻ പാടില്ലായിരുന്നുവെന്നും അത് ശരിയായ രീതിയല്ലെന്നും കാനം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി […]

Kerala News

‘ആവശ്യമായ രാഷ്ട്രീയ കൂടിയാലോചനകള്‍ നടന്നിട്ടില്ല എന്നത് ഒരു സത്യമാണ്’;ഇടത് മുന്നണിയിലും ഭിന്നത,

  • 26th January 2022
  • 0 Comments

ലോകായുക്ത ഓര്‍ഡിനന്‍സ് സംബന്ധിച്ച് മുന്നണിയില്‍ മതിയായ ചര്‍ച്ച നടന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഓര്‍ഡിനന്‍സിന് പകരം വിഷയം ബില്ലായി നിയമസഭയില്‍ കൊണ്ടുവരാമായിരുന്നു എന്നും കാനം തിരുവനന്തപുരത്ത് പ്രതികരിച്ചു.അഭിപ്രായം സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കിയതെന്ന് കാനം പറഞ്ഞു.നിയമസഭ ചേരാന്‍ ഒരു മാസം മാത്രമുള്ളപ്പോള്‍ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും കാനം എതിര്‍പ്പ് പരസ്യമാക്കിക്കൊണ്ട് വ്യക്തമാക്കുന്നു. ഓര്‍ഡിനന്‍സായി കൊണ്ടുവരാനുള്ള നീക്കമാണ് വിവാദത്തിന് കാരണം. ബില്ലായി അവതരിപ്പിചെങ്കില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാമായിരുന്നു എന്നും സിപിഐ സംസ്ഥാന സെക്രട്ടറി […]

error: Protected Content !!