ജന മനസുകളിൽ അനശ്വരൻ; പ്രിയ സഖാവ് കാനത്തിന് വിട
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നാടിന്റെ അന്ത്യാഞ്ജലി. ആയിരങ്ങളുടെ ഇങ്ക്വിലാബ് വിളികളേറ്റുവാങ്ങി കാനത്തെ കൊച്ചുകളപ്പുരയ്ക്കൽ വീടിന്റെ വളപ്പിലെ പുളിമര ചുവട്ടിൽ മകൻ സന്ദീപ് കൊളുത്തിയ ചിതയിലമർന്ന് പ്രിയ സഖാവ്. മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം രാഷ്ട്രീയ കേരളം ഒന്നടങ്കം പ്രിയ നേതാവിനെ യാത്ര അയക്കാനായി കാനത്ത് എത്തിച്ചേർന്നു. ഏറെ വൈകാരികമായ നിമിഷങ്ങൾക്കാണ് കാനത്തെ വീട്ടുവളപ്പ് സാക്ഷ്യം വഹിച്ചത്. പൊലീസിന്റെ ഔദ്യോഗിക ബഹുമതികൾ ഏറ്റുവാങ്ങിയായിരുന്നു സംസ്കാര ചടങ്ങുകൾ. ഒരു നാടിന്റെ പേര് സ്വന്തം പേരാക്കി മാറ്റിയ നേതാവിന് ജന്മനാട് ഏറ്റവും […]