യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് യൂറോപ്പിലേക്ക്; പോളണ്ടും റൊമാനിയയും സന്ദർശിക്കും
യൂറോപ്പ് സന്ദർശിക്കാനൊരുങ്ങി അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്.പോളണ്ടും റൊമാനിയയും സന്ദര്‍ശിക്കാനാണ് തീരുമാനം. മാര്‍ച്ച് ഒന്‍പത് മുതല്‍ 11 വരെയായിരിക്കും പോളണ്ടിലെ വാഴ്സോയിലും റൊമാനിയയിലെ ബുക്കാറെസ്റ്റിലും കമലഹാരിസിന്‍റെ സന്ദര്‍ശനം. റഷ്യ- യുക്രൈൻ യുദ്ധം തുടരുന്നതിനിടെയാണ് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ യൂറോപ്പ് സന്ദർശനം. നാറ്റോ സഖ്യത്തിന്റെ ഐക്യവും കരുത്തും തെളിയിക്കുന്നതാകും യുഎസ് വൈസ് പ്രസിഡന്റിന്റെ സന്ദർശനമെന്ന് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സബ്രിന സിങ് പറഞ്ഞു.ഇരു രാജ്യങ്ങളിലേയും രാഷ്ട്രതലവൻമാരുമായുള്ള കൂടിക്കാഴ്ചയിൽ റഷ്യയുടെ ഏകപക്ഷീയമായ യുക്രൈൻ അധിനിവേശത്തിനെതിരെ നീങ്ങേണ്ടതിന്‍റെ […]