നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണയറിയിച്ച് കമൽഹാസൻ;ലക്ഷ്യം ലോക്‌സഭാ സീറ്റ്
തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണയറിയിച്ച് കമൽഹാസൻ.പാർട്ടി രൂപീകരിച്ചതിനു ശേഷം ആദ്യമായാണു മക്കൾ നീതി മയ്യം കോൺഗ്രസിനെ പിന്തുണയ്ക്കുന്നത്.ഡി.എം.കെ. സഖ്യത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇ.വി.കെ.എസ്. ഇളങ്കോവന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നാണ് കമല്‍ഹാസന്‍ അറിയിച്ചിരിക്കുന്നത്. കമല്‍ഹാസനോട് നന്ദിയറിയിക്കുന്നതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രതികരിക്കുകയും ചെയ്തു.ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നിരുപാധിക പിന്തുണയാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ കമല്‍ഹാസന്‍ താത്പര്യം അറിയിച്ചതായാണ് വിവരം. കോൺഗ്രസ് – ഡിഎംകെ സഖ്യത്തിന്റെ സ്ഥാനാർഥിയാണ് തമിഴ്നാട് കോൺഗ്രസ് […]