കമല്‍ഹാസന്‍ ഇനി രാജ്യസഭാ എംപി; തമിഴില്‍ സത്യപ്രതിജ്ഞ
ഡല്‍ഹി: നടനും മക്കള്‍ നീതി മയ്യം (എംഎന്‍എം) അധ്യക്ഷനുമായ കമല്‍ഹാസന്‍ വെള്ളിയാഴ്ച രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് പാര്‍ലമെന്റില്‍ അരങ്ങേറ്റം കുറിച്ചു. തമിഴിലായിരുന്നു താരത്തിന്റെ സത്യപ്രതിജ്ഞ. പാര്‍ലമെന്റ് അംഗങ്ങള്‍ ഉച്ചത്തിലുള്ള കയ്യടിയോടെയാണ് ഇതിനെ സ്വീകരിച്ചത്. രാജ്യസഭാ പ്രവേശനം കമലിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്നും മക്കള്‍ നീതി മയ്യം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും, ഭരണകക്ഷിയായ ഡിഎംകെയ്ക്ക് പിന്തുണ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കമലഹാസന് ഡിഎംകെ രാജ്യസഭാ സീറ്റ് നല്‍കിയത്. പാര്‍ലമെന്റിലേക്കുള്ള യാത്ര തനിക്ക് […]






