കാണിക്കവഞ്ചി പൊളിച്ച് മോഷണം;കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി ബിജു പിടിയിൽ
കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി ബിജു പിടിയിൽ. നിരവധി അമ്പലങ്ങളിലേയും പള്ളികളിലേയും കാണിക്കവഞ്ചികള്‍ കുത്തിപ്പൊളിച്ചാണ് ഇയാള്‍ പ്രധാനമായും മോഷണം നടത്തിയിരുന്നത്.കാമാക്ഷി എസ് ഐ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. 500 മോഷണ കേസുകളിൽ പ്രതിയാണ്. വിവിധ കോടതികൾ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.ഇയാള്‍ക്കെതിരെ തെളിവുകളോ മൊഴിയോ നല്‍കുന്നവരെ ഇയാള്‍ കായികമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.കഴിഞ്ഞ ഡിസംബർ മുതൽ ഇടുക്കി ജില്ലയിലെ മുരിക്കാശേരി, കട്ടപ്പന, തങ്കമണി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് അഞ്ചോളം ബുള്ളറ്റുകൾ മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ബിജുവിനെ […]
