Entertainment News

ബൈക്കിൽ സഞ്ചരിക്കവേ അപകടം;മറാത്തി സീരിയല്‍ നടി കല്യാണി കുരാലെ യാദവ് അന്തരിച്ചു

  • 14th November 2022
  • 0 Comments

ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് മറാത്തി സീരിയല്‍ നടി കല്യാണി കുരാലെ യാദവ് (32) അന്തരിച്ചു. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ട്രാക്ടര്‍ ഇടിക്കുകയായിരുന്നു.കോലാപൂർ നഗരത്തിൽ നിന്ന് 20 കിലോമീറ്ററും പൂനെ നഗരത്തിൽ നിന്ന് 230 കിലോമീറ്ററും അകലെയുള്ള സാംഗ്ലി-കോലാപൂർ റോഡിലെ ഹലോണ്ടി ഗ്രാമത്തിൽ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. മറാത്തിയിലെ ജനപ്രിയ ടെലിവിഷൻ പരിപാടികളായ തുഝ്യത് ജീവ് രം​ഗ്ലാ, ദഖാഞ്ചാ രാജ ജ്യോതിബാ എന്നിവയിലൂടെ ശ്രദ്ധേയയായ നടിയാണ് കല്യാണി. അടുത്തിടെ ഹലോന്ദിയില്‍ കല്യാണി ഒരു റസ്റ്റോറന്‍റ് തുടങ്ങിയിരുന്നു. […]

error: Protected Content !!