കൽപ്പള്ളി കടവിൽ അനധികൃത മണൽ വാരൽ;മൂന്ന് ഇരുമ്പ് തോണികൾ മാവൂർ പോലീസ് പിടിച്ചെടുത്തു
മാവൂർ കൽപ്പള്ളി കടവിൽ അനധികൃതമായി മണൽ വാരാൻ ഉപയോഗിച്ച മൂന്ന്ഇരുമ്പ് തോണികൾ മാവൂർ പോലീസ് പിടിച്ചെടുത്തു. മാവൂർ ഗ്രാമപഞ്ചായത്തിലെ കൽപ്പള്ളിക്കടവിലെ ചാലിയാറിൽ നിന്നും അനധികൃതമായി മണൽ വാരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനക്കെത്തിയതായിരുന്നു പോലീസ്.കഴിഞ്ഞ ഏതാനും മാസങ്ങളായി കൽപള്ളിക്കടവിൽ മണൽകടത്ത് വ്യാപകമായതായി പരാതി ഉയർന്നിരുന്നു. കൽപള്ളി കടവിൽ ചാലിയാറിലേക്ക് ജെ.സി.ബി ഉപയോഗിച്ച് റോഡ് നിർമ്മിച്ചായിരുന്നു ലോറികളിൽ മണൽ കടത്തിയിരുന്നത്. വ്യാപക പരാതിയെ തുടർന്ന് പരിശോധനക്കായി ഇന്ന് രാവിലെ മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ, മാവൂർ പ്രിൻസിപ്പൽ […]
