കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട പരാമർശം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരേ കേസ്
കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരേ കൊച്ചി സിറ്റി പോലീസ് കേസെടുത്തു ഐപിസി 153 എ പ്രകാരം വിദ്വേഷപ്രചാരണത്തിനാണ് രാജീവ് ചന്ദ്രശേഖറിനെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ മന്ത്രി സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പുമായി ബന്ധപ്പെട്ടാണ് നടപടി.നേരത്തെ രാജീവ് ചന്ദ്രശേഖറിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി വർഗീയവിഷം ചീറ്റുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരേ വിമർശനവുമായി രാജീവ് ചന്ദ്രശേഖറും രംഗത്തെത്തി.

