കളമശേരി ബസ് കത്തിക്കൽ;തടിയന്റവിട നസീറിനും സാബിര്‍ ബുഹാരിക്കും ഏഴുവര്‍ഷം തടവും 1.75 ലക്ഷം പിഴയും
കളമെശ്ശേരി ബസ്സ് കത്തിക്കല്‍ കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി.പ്രതികളായ തടിയന്റവിട നസീറിനും സാബിര്‍ ബുഹാരിക്കും ഏഴുവര്‍ഷം തടവ് ശിക്ഷയും കേസിലെ മറ്റൊരു പ്രതിയായ താജുദ്ദീനെ ആറുവര്‍ഷത്തെ തടവിനുമാണ് ശിക്ഷിച്ചത്.കൂടാതെ പിഴയായി .തടിയന്‍റവിട നസീറിന് 1,75000 രൂപയുംസാബിർ 175000 രൂപയും താജുദ്ദീൻ 110000 രൂപയും അടക്കണം. കളമശേരി ബസ് കത്തിക്കൽ കേസിൽ തടിയന്‍റവിട നസീർ അടക്കം മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കൊച്ചിയിലെ എൻഐഎ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.കുറ്റം സമ്മതിക്കുന്നതായി മൂന്ന് പ്രതികളും അറിയിച്ചതോടെയാണ് വിസ്താരം പൂർത്തിയാക്കാതെ […]