Kerala

കക്കയത്ത് മണൽ വാരൽ രൂക്ഷം; യാതൊരു നടപടിയുമില്ലെന്ന് പരാതി

  • 13th April 2023
  • 0 Comments

കൂരാച്ചുണ്ട് ∙ ജലസേചന വകുപ്പിന്റെ ചുമതലയിലുള്ള പെരുവണ്ണാമൂഴി റിസർവോയറിന്റെ ഭാഗമായ കക്കയം മേഖലയിൽ മണൽ വാരൽ രൂക്ഷം. കഴിഞ്ഞ ദിവസങ്ങളിൽ ലോഡുകണക്കിനു മണൽ റിസർവോയറിൽ നിന്നു വാരി വാഹനങ്ങളിൽ കയറ്റി അയച്ചിട്ടും യാതൊരു നടപടിയുമില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ കീഴിലുള്ള ഡാമിൽ ദിവസങ്ങളോളമായി തുടരുന്ന അനധികൃത മണൽവാരൽ അനധികൃത മണൽവാരൽ അധികൃതർ കണ്ടില്ലെന്ന നിലപാടിലാണ്.കൂരാച്ചുണ്ട് പാെലീസും നടപടിയെടുക്കുന്നില്ല. അധികൃതരുടെ ഒത്താശയോടെയാണു നിയമലംഘനമെന്നും ആക്ഷേപമുണ്ട്.

Kerala News

ബാണാസുരസാഗർ ഡാമിന്റെ ഷട്ടറുകൾ 15 സെൻറീമീറ്റർ ഉയർത്തി കക്കയം ഡാം നിലവിൽ തുറക്കില്ല

  • 21st September 2020
  • 0 Comments

വയനാട് : ബാണാസുരസാഗർ ഡാമിന്റെ ഷട്ടറുകൾ 15 സെൻറീമീറ്റർ കൂടി ഉയർത്തി. ഇക്കാര്യം അധികൃതർ അറിയിച്ചു. നിലവിൽ രണ്ട് ഷട്ടറുകളും കൂടി 30 സെൻറീമീറ്റർ ആണ് ഉയർത്തിയത്. ഇത് 45 സെൻറീമീറ്റർ ആകും. നിലവിൽ സെക്കൻഡിൽ 25 കുബിക് മീറ്റർ വെള്ളമാണ് പുറത്തേക്കു ഒഴുക്കുന്നത്. അതു സെക്കൻഡിൽ 37.5 കുബിക് മീറ്റർ ആയി വർധിക്കും. അതേ സമയം കക്കയം ഡാം നിലവിൽ തുറക്കില്ല. നിലവിലെ ജലനിരപ്പിൽ നിന്നും രണ്ടടി കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ അറിയിപ്പ്. അതേ സമയം […]

Kerala News

നാട് അറിയണം…ഈ നാട്ടു വൈദ്യനെ

കക്കയം മുപ്പതാം മെയിൽ തൂവക്കട റോഡിലെ ജോസ് വൈദ്യനെ അറിയാത്തവർ വിരളമാണ്. മുപ്പത്തിയഞ്ച് വർഷമായി തന്റെ വീട്ടിൽ നടത്തിവരുന്ന മർമ ചികിത്സ സമ്പ്രദായം രോഗികൾക്ക് ഏറെ ആശ്വാസകരമാണ്. നല്ലൊരു കൃഷിക്കാരൻ കൂടിയായ അദ്ദേഹം തന്റെ ചികിത്സയ്ക്ക് യാതൊരു പ്രതിഫലവും വാങ്ങാറില്ല എന്നതു തന്നെയാണ് അദ്ദേഹത്തിനെ ശ്രദ്ധേയനാകുന്നത്. ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് കൂട്ടുകൾ കാടുകളിൽ നിന്ന് ശേഖരിച്ച് മരുന്നുണ്ടാക്കുന്ന തികച്ചും നാടൻ രീതിയിലുള്ള ചികിത്സയാണ് ഇവിടെ ലഭിക്കുന്നത്. ഊര സംബന്ധമായ അസുഖങ്ങൾക്ക് വളരെ പെട്ടന്ന് തന്നെ ആശ്വാസം പകരുന്ന […]

Local News

ജാഗ്രതാ നിര്‍ദേശം

  • 19th September 2019
  • 0 Comments

കക്കയം ഡാമിന്റെ രണ്ടു ഷട്ടറുകളും ഒരു അടിവീതം തുറക്കും. കക്കയം ഡാമിന് താഴെ കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കക്കയം റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നത്.

error: Protected Content !!