സൈജു തങ്കച്ചൻ ലഹരി പാർട്ടി നടത്തിയ കാക്കനാട് ഇൻഫോപാർക്കിന് സമീപത്തെ മൂന്ന് ഫ്‌ളാറ്റുകളിൽ റെയ്ഡ്
സൈജു തങ്കച്ചൻ ലഹരി പാർട്ടി നടത്തിയ കാക്കനാട് ഇൻഫോപാർക്കിന് സമീപത്തെ മൂന്ന് ഫ്‌ളാറ്റുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. ഇതിൽ ഒരു ഫ്‌ളാറ്റ് സൈജുവിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇൻഫോപാർക്ക് സ്റ്റേഷനിൽ സൈജുവിനെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനിടെ, കൊച്ചിയിൽ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ പ്രതി ചേർത്ത് അന്വേഷണ സംഘം. പിടിയിലായ സൈജു തങ്കച്ചൻ നടത്തിയ ഡിജെ പാർട്ടിയിൽ പങ്കെടുത്തവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സൈജുവിന്റെ മൊബൈലിൽ നിന്നും ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 17 പേർക്കെതിരെയാണ് […]
