Kerala News

പിവി അൻവറിന്റെ കക്കാടംപൊയിലിലെ പാർക്ക് തുറക്കാന്‍ ഭാഗികാനുമതി

  • 23rd August 2023
  • 0 Comments

കക്കാടംപൊയിലിലെ പി.വി.ആര്‍. നാച്ചുറോ പാര്‍ക്ക് ഭാഗികമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി.സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഉത്തരവിട്ടത്. ചിൽഡ്രൻസ് പാർക്ക് മാത്രം തുറക്കാനാണ് അനുമതി കൊടുത്തിരിക്കുന്നത്. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് 2018ലായിരുന്നു പാര്‍ക്ക് അടച്ചു പൂട്ടിയത്. പാര്‍ക്കിന്‍റെ നിര്‍മാണത്തില്‍ പിഴവുളളതായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട രൂപരേഖകളും മറ്റ് തെളിവുകളും ലഭ്യമല്ലെന്നും കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് നിലനില്‍ക്കെയാണ് ദുരന്ത നിവാരണ അതോറിറ്റി പാര്‍ക്ക് ഭാഗകമായി തുറക്കാന്‍ ശുപാര്‍ശ ചെയ്തത്.പി.വി.ആര്‍. നാച്ചുറോ പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ […]

കുരിശിൽ കേറിയുള്ള ഫോട്ടോയെടുപ്പ്; കക്കാടം പൊയിലിൽ സമരവുമായി ക്രിസ്തീയ സംഘടനകൾ

മലമുകളില്‍ സ്ഥാപിച്ച കുരിശിനെ അനാദരിക്കുന്ന രീതിയില്‍ ചിത്രങ്ങളെടുത്തെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി ക്രിസ്തീയ സംഘടനകള്‍. കോഴിക്കോട് കക്കാടംപൊയിലില്‍ വാളംതോട് കുരിശുമലയില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവാക്കള്‍ കുരിശിന് മുകളില്‍ കയറി ഫോട്ടോയെടുത്തിരുന്നു. ഇത് നാട്ടുകാരിൽ ചിലര്‍ ചോദ്യം ചെയ്യുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. യുവാക്കളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെ സംഭവം വിവാദമാവുകയായിരുന്നു. കുരിശിനു ചുറ്റും നൃത്തം വെയ്ക്കുന്നതിന്റെയും അതിനു മുകളിൽ കയറി ഇരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. കുരിശിനെ അധിക്ഷേപിക്കുന്ന നടപടികളാണുണ്ടായതെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരെ […]

error: Protected Content !!