Kerala News

കൈതപ്രം വിശ്വനാഥന്‍റെ നിര്യാണം ; അനുശോചനമറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

  • 29th December 2021
  • 0 Comments

പ്രശസ്ത സംഗീതജ്ഞന്‍ കൈതപ്രം വിശ്വനാഥന്‍റെ അകാല വിയോഗം അങ്ങേയറ്റം ദു:ഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാള ചലച്ചിത്ര ഗാനങ്ങളിൽ ശാസ്ത്രീയ സംഗീതത്തിൻ്റെ ഭാവം പകരുന്നതിന് വിജയകരമാം വിധം ശ്രമിച്ച സംഗീത സംവിധായകനാണദ്ദേഹം. കുറച്ചു ഗാനങ്ങൾ കൊണ്ട് ചലച്ചിത്ര ഗാനാസ്വാദകര്‍ക്ക്പ്രിയങ്കരനായി മാറിയ പ്രതിഭയാണ് കൈതപ്രം വിശ്വനാഥന്‍. അദ്ദേഹത്തിന്‍റെകുടുംബത്തിന്‍റെയും സംഗീതാസ്വാദകരുടെയും ദു:ഖത്തില്‍പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 2001 ലെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ കൈതപ്രം വിശ്വനാഥന്‍ ചുരുങ്ങിയ കാലം കൊണ്ട് ചലച്ചിത്ര സംഗീത മേഖലയില്‍ […]

Kerala News

സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു

  • 29th December 2021
  • 0 Comments

സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു. 58 വയസായിരുന്നു. കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. ഇന്ന് ഉച്ചയോടെയാണ് മരണം.തിളക്കം, കണ്ണകി തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം ചെയ്തിട്ടുണ്ട്. മലയാള സിനിമാ ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദര നമ്പൂതിരി സഹോദരനാണ്.കരിനീലക്കണ്ണഴകീ, കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം, നീയൊരു പുഴയായ്, എനിക്കൊരു പെണ്ണുണ്ട്, സാറേ സാറേ സാമ്പാറേ, ആടെടീ ആടാടെടീ ആലിലക്കിളിയേ തുടങ്ങിയ ഗാനങ്ങള്‍ ശ്രദ്ധേയമായവയാണ്.

error: Protected Content !!