പ്രശസ്ത നാടക- ചലച്ചിത്ര നടൻ കൈനകരി തങ്കരാജ് അന്തരിച്ചു
കരൾ രോഗ ബാധയെ തുടർന്ന് ഏറെ നാൾ ചികിത്സയിലായിരുന്ന പ്രശസ്ത സിനിമ – നാടക നടൻ കൈനകരി തങ്ക രാജ് അന്തരിച്ചു. 76 വയസായിരുന്നു. ഇന്ന് ഉച്ച തിരിഞ്ഞ് കേരളപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 9 ന് വീട്ട് വളപ്പിൽ. പ്രശസ്ത നാടക പ്രവർത്തകൻ കൃഷ്ണൻ കുട്ടി ഭാഗവതരുടെ മകനായി ജനിച്ച തങ്കരാജ്, 10,000 വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ ആപൂര്‍വ്വം നാടകനടന്മാരില്‍ ഒരാളാണ്.കെഎസ്ആര്‍ടിസിയിലെയുംകയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്. പ്രേം നസീര്‍ നായകനായി […]