ഈ അവസ്ഥ നാളെ മറ്റൊരാള്‍ക്ക് വരാം,ജോൺ പോൾ തണുത്ത നിലത്തു കിടന്നത് മണിക്കൂറുകളോളം;ദുരനുഭവം പങ്കുവെച്ച് കൈലാഷ്
തിരക്കഥാകൃത്ത് ജോണ്‍ പോളിനുണ്ടായ ദുരനുഭവത്തില്‍ പ്രതികരിച്ച് നടന്‍ കൈലാഷ്. മൂന്നുമാസം മുന്‍പ് കട്ടിലില്‍ നിന്ന് നിലത്ത് വീണ ജോണ്‍ പോള്‍ മൂന്ന് മണിക്കൂറോളം തറയില്‍ കിടന്നിരുന്നതായി കൈലാഷ് പറഞ്ഞു. ഈ വിവരം ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് അധികൃതരെ അറിയിച്ചെങ്കിലും സഹായത്തിന് എത്തിയില്ല. ആശുപത്രിക്ക് മാറ്റാന്‍ ആണെങ്കില്‍ വരാമെന്നായിരുന്നു അവരുടെ മറുപടി. തണുത്ത നിലത്ത് മണിക്കൂറോളം കിടന്നത് അദ്ദേഹത്തെ ബുദ്ധിമുട്ടുണ്ടാക്കി.‘ഞാന്‍ എറണാകുളത്ത് എത്തിയ ദിവസമാണ് സുഹൃത്ത് വിളിച്ചത് അനുസരിച്ച് ജോണ് പോള്‍ സാറിന്റെ വീട്ടിലെത്തിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ജോണ് പോള്‍ […]