തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കും – മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ജില്ലയിൽ ഇളവുകളിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനമായതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ജില്ലയിലെ എം.എൽ.എമാരുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിലാണ് തീരുമാനം. ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായുള്ള സാമൂഹ്യ അകലം, മാസ്‌ക് ഉപയോഗിക്കൽ, സോപ്പിട്ട് കൈകഴുകൽ തുടങ്ങിയവ കടകൾ, ഓഫീസുകൾ, വീടുകൾ, ആളുകൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ശക്തമായി നടപ്പാക്കും. നഗരത്തിൽ സമരവേലിയേറ്റങ്ങളും കൂട്ടംകൂടലും അനുവദിക്കില്ല. സമരങ്ങളിൽ അഞ്ചുമുതൽ 10 വരെ ആളുകളേ പങ്കെടുക്കാവൂ. ഇക്കാര്യത്തിൽ കർശനമായ നിയന്ത്രണം നടപ്പാക്കണമെന്ന് യോഗം സർക്കാരിനോടും അഭ്യർഥിച്ചു. […]
