മന്ത്രി കെ.രാധാകൃഷ്ണനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ
പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെ ലാന്‍ഡ് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റില്‍. തിരുവനന്തപുരം കാച്ചാണി സ്വദേശി അജിത്താണ് അറസ്റ്റിലായത്. പിന്നാക്ക ക്ഷേമഫണ്ട് തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഭീഷണി.ഇടനിലക്കാരനായിനിന്ന് ഇയാള്‍ പണപ്പിരിവ് നടത്തിയത് ചോദ്യം ചെയ്തതതാണ് പ്രകോപനത്തിനു കാരണമെന്നും ഇയാള്‍ക്കെതിരെ പരാതി നല്‍കിയെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു. പട്ടികജാതി വകുപ്പിലെ അഴിമതി അന്വേഷിക്കാന്‍ നടപടിയെടുത്തതോടെ തനിക്ക് വധഭീഷണിയുണ്ടായെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.
