കാബൂളിൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചാവേർ സ്‌ഫോടനം; 19 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
കാബൂൾ: അഫ്ഗാനിസ്ഥാൻ തലാസ്ഥാനമായ കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 27 പേരുടെ നില അതീവ ഗുരുതരവുമാണ്. പരീക്ഷക്കായി തയ്യാറെടുത്തുകൊണ്ടിരുന്ന വിദ്യാർത്ഥികളാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. പടിഞ്ഞാറൻ കാബൂളിലെ ദഷ് ഇ ബർച്ചി എന്ന പ്രദേശത്താണ് സ്‌ഫോടനം നടന്നത്. ന്യൂനപക്ഷമായ ഹസാര സമുദായം താമസിക്കുന്ന, ഷിയാ മുസ്ലീങ്ങൾ കൂടുതലുളള സ്ഥലമാണിത്. കൂടാതെ അഫ്ഗാനിലെ ധാരാളം സ്‌ഫോടനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുളള സ്ഥലമാണിത്. സുരക്ഷാ സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നും ആളപായം സംബന്ധിച്ച വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും […]


