നിരീക്ഷണത്തിലിരിക്കെ മരിച്ച പന്തീർപാടം സ്വദേശിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്
കോഴിക്കോട് : കോവിഡ് നിരീക്ഷണത്തിലിരിക്കെ മരണപ്പെട്ട കുന്ദമംഗലം പന്തീർപാടം കാരകുന്നുമ്മൽ സ്വദേശി കബീറിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. അഞ്ചു ദിവസങ്ങൾക്കു മുൻപ് ഇദ്ദേഹം ദുബായിൽ നിന്നും എത്തുകയും ഐ ഐ എം കെയിൽ സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ കഴിയുകയുമായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. നിരീക്ഷണ കേന്ദ്രത്തിലെ ഇദ്ദേഹം റൂമിനു മുൻപിൽ ആളുകളെത്തി രാവിലെ 7 . 45 നു വിളിച്ചിട്ടും തുറക്കാതിരുന്ന സാഹചര്യത്തിൽ നിരീക്ഷണ കേന്ദ്രത്തിലെ അധികൃതർ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോയാണ്, രക്തം […]
