കന്നിയാത്രയിൽ അപകടം,കെ.എസ്.ആർ.ടി.സിയുടെ കെ-സ്വിഫ്റ്റ് ബസ് ലോറിയുമായി ഇടിച്ച് 35,000 രൂപയുടെ കണ്ണാടി ഇളകി
ഇന്നലെ സർവീസ് തുടങ്ങിയ സംസ്ഥന സർക്കാരിന്റെ പുതിയ പദ്ധതി കെ.എസ്.ആർ.ടി.സിയുടെ കെ-സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഫ്ളാഗ്ഓഫ് ചെയ്ത ബസ് തിരുവനന്തപുരം കല്ലമ്പലത്തിന് സമീപത്ത് വെച്ചാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറർ ഇളകിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ അശോക് ലെയ്‌ലാന്‍ഡ് ബസ് എതിരെ വന്ന ലോറിയുടെ സൈഡില്‍ കൂട്ടിയിടിക്കുകയായിരുന്നു. ആളപായമോ യാത്രക്കാര്‍ക്കോ പരിക്കോ ഇല്ല. ഈ മിററിന് പകരമായി കെഎസ്ആര്‍ടിസിയുടെ സൈഡ് മിറര്‍ ഫിറ്റ് ചെയ്ത് സര്‍വ്വീസ് തുടര്‍ന്നു. […]
