സുല്‍ത്താന്‍ ബത്തേരി നിയമസഭാ തിരഞ്ഞെടുപ്പ് കോഴ കേസ്; കെ സുരേന്ദ്രന് ജാമ്യം
കല്‍പറ്റ: സുല്‍ത്താന്‍ബത്തേരി നിയമസഭാ തിരഞ്ഞെടുപ്പ് കോഴ കേസില്‍ കെ സുരേന്ദ്രന് ജാമ്യം. സുല്‍ത്താന്‍ബത്തേരി കോടതിയാണ് ജാമ്യം അനുവദിച്ചത്. 2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തില്‍ മത്സരിക്കാന്‍ സി കെ ജാനുവിന് പണം നല്‍കിയെന്നായിരുന്നു കേസ്. കേസില്‍ ഒന്നാം പ്രതിയാണ് കെ സുരേന്ദ്രന്‍. മൂന്നാം പ്രതി ബിജെപി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയലും ജാമ്യത്തിനായി കോടതിയിയെ സമീപിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിയായ സി കെ ജാനു നേരത്തെ ജാമ്യം ലഭിച്ചിരുന്നു.സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ […]