ശൈലജയുടെ മാത്രമല്ല, പി ജയരാജന്‍റെ ആത്മകഥയും പഠിപ്പിക്കണം,എന്തൊരു ഗതികേടെന്ന് സുരേന്ദ്രൻ
കെ കെ ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാല എം എ ഇംഗ്ലീഷ് സിലബസിൽ ഉള്‍പ്പെടുത്തിയതിനെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍.ശൈലജയുടെ മാത്രമല്ല, പി ജയരാജന്‍റെയും എം എം മണിയുടെയും ആത്മകഥ കൂടി പഠിപ്പിക്കേണ്ടി വരുമെന്ന് സുരേന്ദ്രൻ പറഞ്ഞു.എന്തൊരു ഗതികേടാണ് കേരളത്തിലെന്ന് അദ്ദേഹം പരിഹസിച്ചു. കെ കെ ശൈലജയുടെ മൈ ലൈഫ് ആസ് എ കോമ്രേഡ് എന്ന ആത്മകഥയാണ് സിലബസിൽ ഉൾപ്പെട്ടിട്ടുള്ളത്. നേരത്തെ സിലബസ് പ്രസിദ്ധീകരിക്കും മുൻപ് വാട്സ്ആപ്പിലൂടെ പ്രചരിച്ചത് വിവാദമായിരുന്നു. സിലബസ് രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം പ്രതിഷേധാർഹമെന്ന് […]