അരി ചാമ്പാൻ അരിക്കൊമ്പൻ, കേരളം ചാമ്പാൻ ഇരട്ടച്ചങ്കനെന്ന് കെ.സുധാകരൻ, ജനങ്ങളെ ഇത്രയും ദ്രോഹിച്ച സർക്കാർ ചരിത്രത്തിലുണ്ടാകില്ലെന്ന് വി.ഡി.സതീശന്‍
തിരുവനന്തപുരം: അഴിമതി നിറഞ്ഞ പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ജനം വിചാരണ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സര്‍ക്കാരിന് എതിരെയുള്ള കുറ്റപത്രം ജനങ്ങളുടെ മുന്നില്‍ യുഡിഎഫ് അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നികുതി ഭാരം സർക്കാർ സാധാരണക്കാരുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. ജനങ്ങളെ ഇത്രയും ദ്രോഹിച്ച സർക്കാർ ചരിത്രത്തിലുണ്ടാകില്ലെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. കെട്ടിടനികുതി വലിയ രീതിയിൽ വർധിപ്പിച്ചു. വൈദ്യുതി ചാർജ് വീണ്ടും വർധിപ്പിക്കാൻ പോകുന്നു. നികുതി വർധനയിലൂടെ ഒരു വർഷം 4000 രൂപയാണ് സാധാരണ കുടുംബത്തിന് അധിക ബാധ്യത വരുന്നതെന്നും […]