ചിമ്പാന്‍സിയുടെ മുഖം തന്നെയല്ലേ മണിക്ക്; അധിക്ഷേപ പരാമര്‍ശവുമായി കെ സുധാകരന്‍
മുന്‍ മന്ത്രി എം.എം.മണിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. എം എം മണിയുടേത് ചിമ്പാന്‍സിയുടെ മുഖമാണെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അധിക്ഷേപ പരാമര്‍ശം. മഹിളാ കോണ്‍ഗ്രസ് മണിയുടെ ചിത്രം ചിമ്പാന്‍സിയുടെ ഫോട്ടോയില്‍ ചേര്‍ത്ത് വച്ച് കട്ടൗട്ട് ആക്കിയതിനോടുള്ള പ്രതികരണമായിരുന്നു സുധാകരന്റേത്. ‘ചിമ്പാന്‍സിയുടെ മുഖമല്ലേ അദ്ദേഹത്തിന്റേത്. ഒറിജിനല്‍ അല്ലാതെ കാണിക്കാന്‍ പറ്റുമോ. അതിന് ഞങ്ങളെന്ത് പിഴച്ചു. സൃഷ്ടാവിനോട് പറയുക എന്നല്ലാതെ. മഹിളാ കോണ്‍ഗ്രസിന് തറവാടിത്തമുണ്ട്. മണിക്കതൊന്നും ഇല്ലല്ലോ’ – എന്നിങ്ങനെയായിരുന്നു സുധാകരന്റെ പരാമര്‍ശം. സംഭവത്തില്‍ മഹിളാ […]
