Kerala kerala

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍; കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളിയെന്ന് മന്ത്രി കെ രാജന്‍

  • 15th November 2024
  • 0 Comments

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളിയെന്ന് മന്ത്രി കെ രാജന്‍. ‘എല്‍ ത്രീ’ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തണം എന്ന സംസ്ഥാനത്തിന്റെ ആവശ്യത്തില്‍ കേന്ദ്രം ഒന്നും പറഞ്ഞില്ല. കേരളം കൊടുത്ത മെമ്മോറാണ്ടത്തില്‍ പിശകുണ്ടെന്നായിരുന്നു വയനാട് തെരഞ്ഞെടുപ്പില്‍ അടക്കം പ്രചരിപ്പിച്ചതെന്നും ഇത് തെറ്റാണെന്ന് കേന്ദ്ര മന്ത്രിയുടെ കത്ത് തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ നിലപാട് യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല. മുന്‍കൂറായി തന്ന തുകയും, നീക്കിയിരിപ്പുണ്ട് എന്ന് പറയുന്നതും മറ്റു ദുരന്തങ്ങള്‍ക്കായി ഉപയോഗിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ഇന്ന് […]

Kerala kerala

പുഴുവരിച്ച അരി റവന്യൂ വകുപ്പ് നല്‍കിയതല്ല; ഗൗരവമുള്ള വിഷയം; മന്ത്രി കെ രാജന്‍

  • 7th November 2024
  • 0 Comments

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്ത അരി സംസ്ഥാന സര്‍ക്കാര്‍ കൊടുത്തതല്ലെന്ന് റവന്യു മന്ത്രി കെ.രാജന്‍. ചാക്കിലാണ് സംസ്ഥാന സര്‍ക്കാര്‍ അരി കൊടുത്തതെന്നും ഇതിനൊപ്പം മറ്റ് ഭക്ഷ്യവസ്തുക്കള്‍ നല്‍കിയിരുന്നില്ലെന്നും കെ.രാജന്‍ വിശദീകരിച്ചു. ഒമ്പത് പഞ്ചായത്തുകളില്‍ സംസ്ഥാന സര്‍ക്കാര്‍ അരി നല്‍കിയിട്ടുണ്ട്. ഇതില്‍ മേപ്പാടിയില്‍ മാത്രമാണ് പ്രശ്‌നമുണ്ടായിരിക്കുന്നതെന്നും കെ.രാജന്‍ പറഞ്ഞു. പുഴുവരിച്ച കിറ്റ് നല്‍കിയത് ഏറെ ഗൗരവമുള്ള വിഷയമാണ്. ഇതിന് മുമ്പ് സെപ്തംബര്‍ ഒമ്പതിനാണ് ദുരന്തബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തത്. അന്ന് കൊടുത്ത കിറ്റുകള്‍ […]

kerala Kerala kerala politics

നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥന്‍; കുറ്റക്കാരെ വെറുതെ വിടില്ല; നഷ്ടമായത് റവന്യൂ കുടംബത്തിലെ അംഗം; മന്ത്രി കെ രാജന്‍

  • 24th October 2024
  • 0 Comments

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റക്കാരെ വെറുതെ വിടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. നഷ്ട്ടമായത് റവന്യൂ കുടുംബത്തിലെ ഒരംഗത്തെയാണ്. നവീനെ എംഎല്‍എ ആയിരുന്ന കാലം മുതലേ അറിയാവുന്നതാണ്, സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു എന്ന അഭിപ്രായത്തില്‍ നിന്നൊരു മാറ്റവുമില്ല, അന്വേഷണത്തിനായി ഏതറ്റം വരെയും പോകുമെന്നും മന്ത്രി വ്യക്തമാക്കി. ലാന്‍ഡ് റവന്യൂ ജോയിന്‍ കമ്മീഷണര്‍ എ ഗീത ഐഎഎസ് മികച്ച ഉദ്യോഗസ്ഥയാണ് സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്.കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഇന്ന്തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ക്രൈം അല്ല റവന്യു വകുപ്പ് […]

kerala Kerala

നവീന്‍ സത്യസന്ധനായ ഉദ്യോഗസ്ഥന്‍; ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല; പൊതുപ്രവര്‍ത്തകര്‍ കുറച്ച് പക്വത കാണിക്കണം: മന്ത്രി കെ രാജന്‍

  • 15th October 2024
  • 0 Comments

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി റവന്യു മന്ത്രി കെ രാജന്‍. നവീന്‍ ബാബു റവന്യു കുടുംബത്തിലെ ഒരു അംഗമാണ്. നവീന്‍ ബാബുവിന്റെ മരണം വ്യക്തിപരമായും റവന്യു കുടുംബത്തിനും വലിയ ദുഃഖം ഉണ്ടാക്കുന്നതാണ്. ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. സംഭവത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്നും കെ രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘നവീനെ കുറിച്ച് ഇതുവരെ ഒരു മോശമായ പരാതിയും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. വ്യക്തിപരമായ എന്റെ അറിവ് അനുസരിച്ച് നല്ല കഴിവുള്ള, സത്യസന്ധനായ, ചുമതലകള്‍ ധൈര്യമായി ഏല്‍പ്പിക്കാന്‍ […]

Kerala kerala

ജെന്‍സന്‍ ആഗ്രഹിച്ചത് പോലെ തന്നെ നല്ല ജോലി സമ്മാനിക്കും; ശ്രുതി ഒറ്റപ്പെടില്ല; സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കും; മന്ത്രി കെ രാജന്‍

  • 12th September 2024
  • 0 Comments

കല്‍പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും നഷ്ടമായതിന് പിന്നാലെ വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട വയനാട് ചൂരല്‍മല സ്വദേശിനി ശ്രുതിക്ക് അനുയോജ്യമായ ജോലി നല്‍കുമെന്ന് മന്ത്രി കെ. രാജന്‍. ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജന്‍സെന്‍ കല്‍പറ്റയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. ‘ശ്രുതിക്ക് മെച്ചപ്പെട്ട ഒരു ജോലി ലഭിക്കണമെന്നായിരുന്നു ജെന്‍സന്റെ ആഗ്രഹം. ജെന്‍സന്‍ ആഗ്രഹിച്ചത് പോലെ തന്നെ നല്ല ജോലി സമ്മാനിക്കും… ശ്രുതി ഒറ്റപ്പെടില്ല. സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കും’ -മന്ത്രി പറഞ്ഞു. […]

Kerala News

ഡിജിറ്റല്‍ റീ സര്‍വെയില്‍ ഭൂമി നഷ്ടപ്പെടുമെന്ന പ്രചാരണം അടിസ്ഥാനരഹിതം: മന്ത്രി കെ. രാജന്‍

  • 24th July 2023
  • 0 Comments

ഡിജിറ്റല്‍ റീ സര്‍വെ നടക്കുമ്പോള്‍ കൈവശക്കാരുടെ ഭൂമി നഷ്ടപ്പെടുമെന്ന പ്രചാരണത്തിന് യാതൊരുവിധ അടിസ്ഥാനവുമില്ലെന്ന് റവന്യു, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. ജില്ലയിലെ 11 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.റവന്യു വകുപ്പുമായി ബന്ധപ്പെട്ട പൊതുസമൂഹത്തിന്റെ പ്രശ്നങ്ങള്‍ സുതാര്യമായും വേഗത്തിലും പരിഹരിക്കാനുള്ള ഇടപ്പെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. ഭൂമിക്ക് കൃത്യമായ രേഖകള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റല്‍ റീ സര്‍വെക്ക് കേരളത്തില്‍ തുടക്കം കുറിച്ചത്. ജില്ലയില്‍ നിലനില്‍ക്കുന്ന സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രദ്ധേയമായ നടപടികളുമായാണ് […]

Kerala News

താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധിയെടുത്തുള്ള വിനോദയാത്ര;ജനത്തോട് ഖേദം പ്രകടിപ്പിച്ച് മന്ത്രി,കര്‍ശന നടപടി

  • 10th February 2023
  • 0 Comments

പത്തനംതിട്ട കോന്നി താലൂക്ക് ഓഫീസിലെ റവന്യൂ വിഭാഗത്തിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. ആകെയുള്ള 63 പേരിൽ 21 ജീവനക്കാർ മാത്രമാണ് ഇന്ന് ഓഫീസിൽ എത്തിയത്. കോന്നി താലൂക്ക് ഓഫീസില്‍ 20 ജീവനക്കാര്‍ ലീവ് എടുക്കാതെയും 19 ജീവനക്കാര്‍ ലീവിന് അപേക്ഷ നല്‍കിയും ആണ് മൂന്നാറിലേക്ക് ടൂറിന് പോയത്. വിവിധ ആവശ്യങ്ങള്‍ക്ക് മലയോരമേഖലകളില്‍ നിന്ന് ആളുകള്‍ എത്തി ഓഫീസിന് പുറത്ത് കാത്തിരുന്നപ്പോള്‍ ആയിരുന്നു ജീവനക്കാരുടെ ഈ […]

Local News

അക്ഷരോപഹാരം: ആദ്യ പുസ്തകം എം ടി യിൽ നിന്ന് മന്ത്രി കെ.രാജൻ ഏറ്റുവാങ്ങി

  • 23rd December 2022
  • 0 Comments

ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിശിഷ്ടാതിഥികളെ അക്ഷരോപഹാരം നൽകി സ്വീകരിക്കുന്നതിന്റെ ഭാഗമായി ആദ്യ പുസ്തകം എം ടി വാസുദേവൻ നായരിൽ നിന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഏറ്റുവാങ്ങി. എം ടി ഒപ്പിട്ട പുസ്തകം അതിഥികൾക്ക് കൊടുക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് രണ്ടാംമൂഴം പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് മന്ത്രി പറഞ്ഞു. രണ്ടാംമൂഴമടക്കം ആറ് പുസ്തകങ്ങൾ അക്ഷരോപഹാരമായി എം ടി നൽകി. പ്രിയ എഴുത്തുകാരന് പുതുവത്സാരാശംസകൾ നേർന്നാണ് മന്ത്രി മടങ്ങിയത്. 61ാം സംസ്ഥാന […]

Kerala News

‘കുടയത്തൂര്‍ ഉരുള്‍പൊട്ടല്‍ പ്രവചനാതീതം’; ഇടുക്കിയിലും വയനാട്ടിലും ഹൈ ആള്‍ട്ടിട്യൂഡ് റെസ്‌ക്യൂ ഹബ്ബ് സ്ഥാപിക്കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍

  • 30th August 2022
  • 0 Comments

ഇടുക്കി കുടയത്തൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടല്‍ പ്രവചനാതീതമായ അപകടമായിരുന്നുവെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നിയമസഭയില്‍. ഉരുള്‍പൊട്ടലിന് ഒരു സാധ്യതയും ഇല്ലാത്ത സ്ഥലമായിരുന്നു അവിടമെന്ന് അദ്ദേഹം പറഞ്ഞു. ഡിസാസ്റ്റര്‍ മാന്ജ്മെന്റ് പ്ലാനോ കാലാവസ്ഥാ മുന്നറിയിപ്പുകളോ സംസ്ഥാനത്ത് ഫലപ്രദമല്ലെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടി നല്‍കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇടുക്കി, വയനാട് ജില്ലകളില്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് റെസ്‌ക്യൂ ഹബ്ബ് സ്ഥാപിക്കും. കൂടുതല്‍ ഡോപ്ലര്‍ റഡാറുകള്‍ കേന്ദ്രസര്‍ക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. രണ്ട് റഡാര്‍ സംവിധാനങ്ങള്‍ […]

Kerala News

ലോകായുക്ത ബില്ലിനെച്ചൊല്ലി മന്ത്രിസഭയില്‍ തർക്കം;എതിർപ്പ് ഉന്നയിച്ച് സിപിഐ,ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി

  • 16th August 2022
  • 0 Comments

ലോകായുക്ത നിയമഭേദഗതി ബില്ലിനെച്ചൊല്ലി എതിർപ്പ് ഉന്നയിച്ച് സിപിഐ മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാരായ കെ രാജനും പി പ്രസാദുമാണ് എതിര്‍പ്പ് അറിയിച്ചത്. വിഷയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.ബില്‍ ഈ രൂപത്തില്‍ അവതരിപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് മന്ത്രിമാര്‍ നിലപാട് വ്യക്തമാക്കി. രാഷ്ട്രീയ കൂടിയാലോചന നടത്തി മാത്രമേ നിയമം അവതരിപ്പിക്കാന്‍ പാടുള്ളൂ എന്നും സിപിഐ മന്ത്രിമാര്‍ പറഞ്ഞു. ഈമാസം 22 മുതല്‍ നിയമ നിര്‍മാണത്തിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഓര്‍ഡിനന്‍സായി കൊണ്ടുവന്ന, ഗവര്‍ണറുടെ നിലപാടിനേത്തുടര്‍ന്ന് അസാധുവായ […]

error: Protected Content !!