കേരളത്തിന്റെ ഭാവിക്ക് വേണ്ടിയുള്ള പ്രധാന പദ്ധതിയാണ് കെ-റെയില്‍ ; മുഖ്യമന്ത്രി
കേരളത്തിന്‍റെ ഭാവിക്ക് വേണ്ടിയുള്ള പ്രധാന പദ്ധതിയാണ് കെ-റെയില്‍ എന്നും പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പാര്‍ലമെന്‍റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എം.പിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യമേഖലയില്‍ കേന്ദ്രവും സംസ്ഥാനവും പരസ്പരം സഹകരിച്ചുപോകണം. അത് പ്രധാനമാണ്. ചില മേഖലകളില്‍ സഹകരണമുണ്ട്. അത് വ്യാപിപ്പിക്കാന്‍ എം.പിമാര്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് നിർദ്ദേശങ്ങൾ; 15-ാം ധനകാര്യകമ്മീഷന്‍ കേരളത്തിന് സെക്ടറല്‍ സ്പെസിഫിക് ഗ്രാന്‍റായി 2,412 കോടി രൂപയും സ്റ്റേറ്റ് സ്പെസിഫിക് ഗ്രാന്‍റായി 1,100 […]
