കെ ആർ നാരായണൻ പ്രത്യാശയുടെ പാഠപുസ്തകം: സ്പീക്കർ എം ബി രാജേഷ്
വളർന്നു വരുന്ന തലമുറകൾക്കു പ്രത്യാശയുടെ പാഠപുസ്തകമാണ് മുൻ രാഷ്ട്രപതി കെ ആർ നാരായണനെന്ന് നിയമസഭാ സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം തയ്യാറാക്കി കെ ആർ നാരായണൻ ഫൗണ്ടേഷനു കൈമാറിയ കെ ആർ നാരായണൻ്റെ ഔദ്യോഗിക പ്രസംഗങ്ങളുടെ സമാഹരണ ഗ്രന്ഥങ്ങൾ കെ ആർ നാരായണൻ്റെ ചരമവാർഷികത്തോടനുബന്ധിച്ചു ജനപ്രതിനിധികൾക്കു സൗജന്യമായി വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. പ്രതിസന്ധികളിൽ തളരരുതെന്ന സന്ദേശമാണ് കെ ആർ നാരായണൻ്റെ ജീവിതം. പ്രതിസന്ധികളോട് നിരന്തരം പോരാടി […]
