കെ ഫോൺ പദ്ധതി: എല്ലാ വീടുകളിലും ഓഫിസുകളിലും കണക്ഷൻ ലഭ്യമാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം∙ സംസ്ഥാനത്തെ ഇന്റർനെറ്റ് വേഗത്തിനു കുതിപ്പേകുന്ന കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) എല്ലാ വീടുകളിലും ഓഫിസുകളിലും കണക്ഷൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ ഫോൺ പദ്ധതി ജനകീയ ബദലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൊബൈൽ സേവനദാതാക്കൾ നൽകുന്നതിലും കുറഞ്ഞ നിരക്കിൽ സേവനം ലഭ്യമാക്കും. 17,412 ഓഫിസുകളിലും 9000 വീടുകളിലും കെ ഫോൺ കണക്ഷനായെന്ന് അദ്ദേഹം അറിയിച്ചു. വാഗ്ദാനങ്ങൾ നടപ്പാക്കുക എന്നത് ഉത്തരവാദിത്തമുള്ള സർക്കാരിന്റെ ചുമതലയാണ്. എല്ലാവരും റിയൽ കേരള സ്റ്റോറിയുടെ ഭാഗമാകുന്നുവെന്ന് സർക്കാർ ഉറപ്പുവരുത്തുമെന്നും […]