Kerala News

പാർട്ടിയിൽ എല്ലാവർക്കും അവരുടേതായ റോളുണ്ട്;സതീശന്റെ നിലപാട് തള്ളി കെ മുരളീധരൻ

  • 23rd November 2022
  • 0 Comments

മലബാർ പര്യടനം തുടരുന്ന ശശി തരൂരിനെതിരായ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട് തള്ളി കെ മുരളീധരൻ.പാർട്ടിയിൽ എല്ലാവർക്കും അവരുടേതായ റോളുണ്ടെന്ന് കെ മുരളീധരൻ ഓർമ്മിപ്പിച്ചു. നയതന്ത്ര രംഗത്ത് പരിചയമുള്ളവർ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ മന്ത്രിയായിട്ടുണ്ട്. അല്ലാതെ ബൂത്ത് തലം മുതൽ പ്രവർത്തിച്ച് വന്നവർ മാത്രമല്ല സ്ഥാനങ്ങളിൽ എത്തുന്നത്.മലബാറിലെ ജില്ലകളിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിൽ യാതൊരുവിധ വിഭാഗീയതയും ശശി തരൂർ നടത്തിയിട്ടില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. തരൂർ ഒരു നേതാവിനെയും വിമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആളുകളെ വിലകുറച്ച് കണ്ടാൽ […]

Kerala News

‘സ്നേഹവും പ്രാർത്ഥനയും എന്‍റെ മകനും മകൾക്കും ഉണ്ടാകണം’കെ. മുരളീധരന്‍ എം.പിയുടെ മകന്‍ ശബരിനാഥന്‍ വിവാഹിതനായി

  • 23rd July 2022
  • 0 Comments

കോൺഗ്രസ് നേതാവും വടകര എം പിയുമായ കെ മുരളീധരന്‍റെ മകന്‍റെ വിവാഹം കഴിഞ്ഞു.ലളിതമായ ചടങ്ങായതിനാൽ ആരെയും ക്ഷണിക്കാൻ സാധിച്ചില്ലെന്ന് കെ മുരളീധരൻ പറഞ്ഞു.സോണിയയാണ് ശബരി ജീവിത പങ്കാളിയാക്കിയത്. എല്ലാ പ്രിയപ്പെട്ടവരുടെയും സ്നേഹവും പ്രാർത്ഥനയും എന്റെ മകനും മകൾക്കും ഒപ്പം ഉണ്ടാകണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു. മുരളീധരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് എന്റെ മകന്‍ ശബരിനാഥ്‌ന്റെ വിവാഹമായിരുന്നു ഇന്ന്. സോണിയയാണ് വധു.അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. അതിനാലാണ് ആരെയും ക്ഷണിക്കാന്‍ കഴിയാതിരുന്നത്.എല്ലാ പ്രിയപ്പെട്ടവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും […]

Kerala News

യൂസഫലി വിമര്‍ശനം ഉന്നയിച്ചത് കാര്യങ്ങള്‍ മനസിലാകാതെ,ലോക കേരള സഭയിൽ അനിത പുല്ലയിൽ എങ്ങനെയെത്തിയെന്നും മുരളീധരൻ

  • 19th June 2022
  • 0 Comments

ലോക കേരള നിയമസഭയുമായി ബന്ധപ്പെട്ട് വ്യവസായി എം എ യൂസഫലി നടത്തിയ പ്രതികരണത്തിൽ മറുപടിയുമായി കെ.മുരളീധരന്‍ എംപി. യൂസുഫലിയുടെ അഭിപ്രായത്തിനനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ലെന്ന് കെ.മുരളീധരൻ പറഞ്ഞു. കോൺഗ്രസിന് പ്രവാസികളോട് സ്നേഹമുണ്ട്. എന്നാൽ സർക്കാരിൻറെ ലോക കേരള സഭ കൊണ്ട് ഒരു ഉപകാരവും പ്രവാസികൾക്കില്ലെന്നും കെ.മുരളീധരൻ പറഞ്ഞു. യൂസഫലി വിമര്‍ശനം ഉന്നയിച്ചത് കാര്യങ്ങള്‍ മനസിലാകാതെയാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ ഭക്ഷണം കഴിച്ചതിനെ ആരും ധൂര്‍ത്താണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മോൻ‍സൺ മാവുങ്കൽ പ്രതിയായ കേസിൽ ഇടനിലക്കാ‍രിയായി പ്രവർത്തിച്ച […]

error: Protected Content !!