സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ എതിര്‍ത്തത് രണ്ടു കാരണങ്ങള്‍ കൊണ്ട്: സന്ദീപ് വന്നില്ലായിരുന്നെങ്കിലും പാലക്കാട് കോണ്‍ഗ്രസ് ഉറപ്പായും ജയിക്കും; കെ മുരളീധരന്‍
തിരുവനന്തപുരം: രണ്ടു കാരണത്താലാണ് നേരത്തെ സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ എതിര്‍ത്തിരുന്നതെന്ന് കെ മുരളീധരന്‍. ഒന്ന് അദ്ദേഹം ഗാന്ധി വധത്തെ ന്യായീകരിച്ചു. രണ്ടാമത് രാഹുല്‍ ഗാന്ധിയെ അദ്ദേഹം വ്യക്തിപരമായി വിമര്‍ശിച്ചു. എന്നാല്‍ പാര്‍ട്ടി അദ്ദേഹത്തെ സ്വീകരിക്കാന്‍ തീരുമാനിച്ചു. ഇനി അതില്‍ ചര്‍ച്ചയില്ലെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. വിമര്‍ശനം രണ്ടു തരത്തിലുണ്ട്. രാഷ്ട്രീയപരവും വ്യക്തിപരവും. കഴിഞ്ഞദിവസം സന്ദീപ് വാര്യര്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ നടത്തിയത് രാഷ്ട്രീയമായ വിമര്‍ശനമാണ്. അത് നൂറു ശതമാനവും ശരിയാണെന്നാണ് […]