ജനം സഹകരിച്ചാൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകും;‘വൈകുന്നേരം ഗ്രൈൻഡറും വാഷിങ് മെഷീനും ഉപയോഗിക്കാതിരുന്നാൽ തന്നെ മാറ്റമുണ്ടാകും’
സംസ്ഥാനത്ത് തൽക്കാലം വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി.നിയന്ത്രണം വേണമെന്നാണ് ബോർഡിന്റെ നിർദ്ദേശമെന്നും മന്ത്രി പറഞ്ഞു. ജനം സഹകരിച്ചാൽ നിയന്ത്രണം ഒഴിവാക്കാനാകും. അധിക വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ തീരുമാനം മറ്റന്നാൾ ആയിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മഴ തുടങ്ങുന്നതോടെ വൈദ്യുതി ഉത്പാദനത്തിന് അനുകൂല അന്തരീക്ഷം വരും. അതിനാൽ തൽക്കാലം ലോഡ് ഷെഡിംഗ് വേണ്ടിവരില്ലെന്നാണ് കണക്കാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വൈകുന്നേരം ഗ്രൈൻഡറും വാഷിങ് മെഷീനും ഉപയോഗിക്കാതെ ഇരുന്നാൽ തന്നെ വലിയ മാറ്റമുണ്ടാക്കാനാകും.എല്ലാവരോടും വൈദ്യുതി നിയന്ത്രണത്തിനായി അഭ്യർഥിച്ചിട്ടുണ്ടെന്നും അത് പാലിക്കണമെന്നും […]

