കെ കെ ശൈലജ മന്ത്രിസഭയിലില്ല
രണ്ടാം പിണറായി മന്ത്രിസഭയിൽ കെ കെ ശൈലജ ഇല്ല.ഷൈലജയെ ഒഴിവാക്കിയുള്ള സഭക്കാണ് രൂപം കൊടുത്തിട്ടുള്ളത്. പിണറായി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍ എന്നാണ് ലഭിക്കുന്ന വിവരം. കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജ ഉള്‍പ്പെടെ കഴിഞ്ഞ മന്ത്രിസഭയിലെ എല്ലാവരെയും ഒഴിവാക്കുമെന്നാണ് സൂചന. കെകെ ശൈലജ ഒഴികെ എല്ലാവരെയും ഒഴിവാക്കാന്‍ സിപിഎം തീരുമാനിക്കും എന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. ഇന്നു ചേര്‍ന്ന നേതൃയോഗം എല്ലാവരും പുതുമുഖങ്ങള്‍ എന്ന നിര്‍ദേശം അംഗീകരിക്കുകയായിരുന്നു.