മുഖ്യമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് കമന്റ്;പ്രചരിപ്പിക്കുന്ന സ്ക്രീൻ ഷോട്ടുമായി യാതൊരു ബന്ധവുമില്ല;വിശദീകരണവുമായി കെ കെ രമ
മുഖ്യമന്ത്രിയ്ക്കെതിരെ നടത്തിയതെന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്ക്രീൻഷോട്ടിൽ വിശദീകരണവുമായി വടകര എംഎൽഎ കെകെ രമ. സിപിഎം പ്രചരിപ്പിക്കുന്ന സ്ക്രീൻ ഷോട്ടുമായി തനിക്കോ ആര്‍എംപിയ്ക്കോ ബന്ധമില്ലെന്ന് കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചു.ഇപ്പോൾ ആരോപിക്കുന്ന പോലെ, പിണറായി വിജയനെതിരെ എൻ്റെ ഫേസ്‌ബുക് പേജ് ഉപയോഗിച്ച് മാന്യമല്ലാത്ത ഭാഷയിൽ ഞാൻ എഴുതുമെന്ന് സാമാന്യബുദ്ധിയുള്ള ആരെങ്കിലും വിശ്വസിക്കുമെന്ന ആശങ്ക കൊണ്ടല്ല ഇത്തരമൊരു വിശദീകരണം. മറിച്ച് ക്രൂരമായ വേട്ടയുടെ നൈരന്തര്യം പൊതുസമൂഹത്തിൻറെ ശ്രദ്ധയിൽ കൊണ്ടുവരാൻ മാത്രമാണ് ഈ കുറിപ്പെന്ന് കെ കെ […]
