Kerala

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത പിന്‍വലിക്കാന്‍ വൈകിയാല്‍ നിയമനടപടികളിലേക്ക് കടക്കും; കെ സി വേണുഗോപാല്‍

  • 5th August 2023
  • 0 Comments

സുപ്രിംകോടതി ഇടക്കാല ഉത്തരവ് വന്നതോടെ, രാഹുല്‍ ഗാന്ധിയുടെ അയോഗ്യത ലോക്‌സഭാ സെക്രട്ടേറിയറ്റ് പിന്‍വലിക്കുന്നത് കാത്ത് കോണ്‍ഗ്രസ് നേതൃത്വം. അയോഗ്യത പിന്‍വലിച്ച് വിജ്ഞാപനമിറക്കുന്ന വൈകിയാല്‍ നിയമനടപടികളിലേക്ക് കടക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. വയനാട്ടില്‍ വീണ്ടും രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കുമോ എന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ വലിയ ആവേശത്തിലാണ് കോണ്‍ഗ്രസ്. ലോകസഭ അംഗത്വത്തില്‍ നിന്നുള്ള […]

National News

ഇന്ത്യ കേരളത്തിൽ പ്രാവർത്തികമാകില്ല; സഖ്യത്തിന്റെ കൺവീനറെ ബോംബെ സമ്മേളനത്തിൽ പ്രഖ്യാപിക്കും;കെ സി വേണു ഗോപാൽ

  • 21st July 2023
  • 0 Comments

സി.പി.ഐ.എമ്മുമായി കേരളത്തിൽ സഖ്യം സാധ്യമാകാത്തതിനാൽ വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യ കേരളത്തിൽ പ്രാവർത്തികമാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഏതെല്ലാം സംസ്ഥാനങ്ങളിൽ സഖ്യ സാധ്യതയുണ്ടെന്ന് പരിശോധിക്കുമെന്നും സഖ്യത്തിന്റെ കൺവീനറെ ബോംബെ സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നും വേണു ഗോപാൽ പറഞ്ഞു. സീറ്റ് വിഭജനവും ബോംബെയിൽ, ആര് നയിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. രാഹുൽഗാന്ധിയുടെ പേര് ഏകപക്ഷീയമായി ഉയർത്തില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപിയെ നേരിടാനായി ഇന്ത്യന്‍ നാഷനല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് – I-N-D-I-A എന്ന പേരിലാണ് വിശാല പ്രതിപക്ഷ സഖ്യം […]

National News

“രാജ്യത്ത് ജനങ്ങൾ കൊല്ലപ്പെടുമ്പോൾ പ്രധാനമന്ത്രി വിദേശത്ത്”: കെസി വേണുഗോപാൽ

  • 21st June 2023
  • 0 Comments

സ്വന്തം രാജ്യത്ത് ജനങ്ങൾ കൊല്ലപ്പെടുമ്പോൾ പ്രധാനമന്ത്രി വിദേശത്ത് പോയെന്ന് വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. മണിപ്പൂരിൽ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ല. സമാധാനം നൽകാൻ ഒരു നടപടിയും ഉണ്ടായില്ല. ഈ പ്രശ്നങ്ങളെ അങ്ങേയറ്റം ലാഘവവൽക്കരിക്കുകയാണ് അദ്ദേഹം. ആക്രമികളെ പ്രോത്സാഹിപ്പിച്ചതും പ്രതിക്കൂട്ടിൽ നിൽക്കുന്നതും ബിജെപി സർക്കാർ തന്നെ ആയതുകൊണ്ടാണ് മൗനം പാലിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി കാണിക്കുന്നത് അങ്ങേയറ്റം ധാർഷ്ട്യം. ബിരേൻ സിങ് സർക്കാറിന് തുടരാൻ അർഹത ഇല്ല എന്നും വേണുഗോപാൽ അറിയിച്ചു. ഇതിനിടെ, സംഘർഷം […]

Kerala News

കെസി വേണുഗോപാലിന്‍റെ ഫോണ്‍ ഹാക്ക് ചെയ്തു; പണം ആവശ്യപ്പെട്ട് നേതാക്കൾക്ക് സന്ദേശം

  • 6th April 2023
  • 0 Comments

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ ഫോണ്‍ ഹാക്ക് ചെയ്തെന്ന് പരാതി. ഹാക്ക് ചെയ്യപ്പെട്ട ഫോണില്‍ നിന്ന് പണം ആവശ്യപ്പെട്ട് വിവിധ പിസിസി അധ്യക്ഷന്മാര്‍ക്കും നേതാക്കള്‍ക്കും സന്ദേശങ്ങള്‍ ലഭിച്ചു. കെ സി വേണുഗോപാല്‍ തന്നെയാണ് തന്‍റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നും നേതാക്കൾക്ക് പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചെന്നുമുള്ള വിവരം പുറത്തുവിട്ടത്. സംഭവത്തില്‍ കെ.സി വേണുഗോപാലിന്‍റെ സെക്രട്ടറി കെ ശരത് ചന്ദ്രന്‍ ഡിജിപി അനില്‍കാന്തിന് പരാതി നല്‍കി. പരാതിയുടെ പകര്‍പ്പ് ട്വീറ്ററിലൂടെ കെ സി വേണുഗോപാല്‍ […]

Kerala News

അഭിപ്രായം പറയേണ്ടത് പാര്‍ട്ടി വേദികളിൽ;പരസ്യ പ്രതികരണം ഗുണം ചെയ്യില്ലെന്ന് കെ സി

  • 4th March 2023
  • 0 Comments

കഴിഞ്ഞ ദിവസം എം.കെ.രാഘവൻ എംപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.അഭിപ്രായം പറയേണ്ടത് പാര്‍ട്ടി വേദികളിലാണെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായവ്യത്യാസം പരിഹരിച്ച് മുന്നോട്ടു പോകുമെന്നും ഏതെങ്കിലും പ്രസ്താവനയില്‍ വിവാദം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വേണുഗോപാല്‍ ആലപ്പുഴയില്‍ കൂട്ടിച്ചേര്‍ത്തു.പരസ്യ പ്രതികരണം ഗുണംചെയ്യില്ലെന്നും കെ.സി.വേണുഗോപാല്‍ ആലപ്പുഴയില്‍ പറഞ്ഞു. വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും ഉന്നയിക്കുന്നത് പുറത്താവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഞങ്ങളുടെ പാര്‍ട്ടിയ്ക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഉണ്ടാകും. ഇല്ലെന്ന് പറയുന്നില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് രമ്യമായി പരിഹരിക്കുന്ന […]

error: Protected Content !!