ഏതെങ്കിലും ആണിന് സാരിയോ ചുരിദാറോ ഇടണമെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് ധരിക്കട്ടെ
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകള്‍ക്കെതിരേ മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിച്ച് മനുഷ്യാവകാശ പ്രവര്‍ത്തക കെ അജിത.വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവരുന്ന പരിഷ്‌കരണങ്ങളെ മതപരമായി ബന്ധപ്പെടുത്തുന്ന പ്രസ്താവനകളോട് യോജിച്ച് പോകാന്‍ കഴിയില്ലെന്നും സ്ത്രീ പുരുഷ തുല്യത വിദ്യാഭ്യാസ മേഖലയില്‍ നിന്നു തന്നെ തുടങ്ങണമെന്നും അവർ പറഞ്ഞു.വിദ്യാഭ്യാസ മേഖലയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ വേര്‍തിരിവ് വേണ്ട എന്നാണ് എന്റെ അഭിപ്രായം. പെണ്‍കുട്ടികളുടെ സ്വതന്ത്ര ചലനങ്ങളെ നിലവിലെ വേഷം തടസ്സപ്പെടുത്തുന്നുണ്ട്. അതിനെ മറികടന്നവരാണ് ബാലുശ്ശേരി സ്‌കൂള്‍. മുനീര്‍ പറയുന്ന […]