Local

ജ്വാല സാംസ്‌ക്കാരിക വേദിയുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തി

പെരുവഴിക്കടവ് : ജ്വാല സാംസ്‌ക്കാരിക വേദിയുടെ നേതൃത്വത്തില്‍ പെരുവഴിക്കടവ്-കുരിക്കത്തൂര്‍ പ്രദേശങ്ങളില്‍ സൗജന്യ കുടിവെള്ള വിതരണം നടത്തി. പ്രളയത്തെ തുടര്‍ന്ന് വെള്ളം കയറിയ വീട്ടുകാര്‍ ദുരിതാശ്വാസ ക്യാമ്പിലും ബന്ധുവീടുകളിലും ദിവസങ്ങള്‍ കഴിച്ചുകൂട്ടി തിരികെ വീടുകളില്‍ എത്തിയെങ്കിലും കിണറുകളിലെല്ലാം മലിനജലം കലര്‍ന്നതിനാല്‍ കുടിവെള്ളത്തിന് ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജ്വാല സാംസ്‌കാരിക വേദി സൗജന്യ കുടിവെള്ള വിതരണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷവും പ്രളയാനന്തരം ജ്വാല കുടിവെള്ള വിതരണം നടത്തിയിരുന്നു.

error: Protected Content !!