സ്‌കൂള്‍ കാന്റീനുകളില്‍ ജങ്ക് ഫുഡുകള്‍ക്ക് വിലക്ക്; പരസ്യം ചെയ്യാനും പാടില്ല
സ്‌ക്കൂള്‍ കാന്റീനുകളിലും ബോര്‍ഡിംഗ് സ്‌ക്കൂളുകളിലും ഡിസംബര്‍ മുതല്‍ ജങ്ക് ഫുഡുകള്‍ക്ക് നിരോധനം. കോള, ചിപ്സ്, ബര്‍ഗര്‍, സമൂസ, പാക്കുകളില്‍ വിതരണം ചെയ്യുന്ന പാനീയങ്ങള്‍ എന്നിവക്കാണ് നിരോധനം. ഇത്തരം വസ്തുക്കളുടെ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി. ജങ്ക് ഫുഡുകളുടെ പരസ്യം ചെയ്യാനോ സ്‌ക്കൂളുകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ ജങ്ക് ഫുഡുകള്‍ വില്‍ക്കാനോ പാടില്ലെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ചട്ടത്തില്‍ പറയുന്നത്. വെന്റിംഗ് മെഷീന്‍, ബുക്സ്, ടെക്സ്റ്റ്ബുക്ക് കവറുകള്‍ എന്നിവയുടെ മുകളില്‍ […]