കോഴിക്കോട് ജില്ലയില്‍ എട്ടു പേര്‍ക്കു കൂടി കോവിഡ്; ഒരാള്‍ക്ക് രോഗമുക്തി
കോഴിക്കോട് ജില്ലയില്‍ ഇന്ന് എട്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ 2, സൗദി 2, കുവൈത്ത് 1) മൂന്ന് പേര്‍ ചെന്നൈയില്‍ നിന്നും വന്നവരാണ്. എറണാകുളത്ത് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ഇന്ന് രോഗമുക്തനായിട്ടുണ്ട്. പോസിറ്റീവായവര്‍: 1. ഒഞ്ചിയം സ്വദേശി (44 വയസ്സ്)- ജൂണ്‍ ആറിന് സൗദിയില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തി കൊറോണ പരിചരണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. ഇപ്പോള്‍ […]

