കുട്ടികൾ കളിച്ചും പഠിച്ചും വളരട്ടെ എന്നിട്ടാവാം ജോലി ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം
ന്യൂ ഡൽഹി: ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം. നാടിൻറെ ഭാവിയും സംരക്ഷണവും വരും തലമുറയ്ക്ക് കൈമാറണമെങ്കിൽ അവർ സുരക്ഷിതരും ആരോഗ്യവാന്മാരും ആവണം. അതിനു നല്ല ഭക്ഷണവും വിദ്യാഭ്യാസവും കുട്ടികൾക്ക് നൽകേണ്ടതുണ്ട്. പതിനാലു വയസ്സ് തികയാത്ത കുട്ടികളെ ഭാരിച്ച തൊഴിലുകൾ ഏൽപ്പിക്കുന്നത് ഭരണഘടനയുടെ 24, 39, 45 എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷാർഹമാണ്. കുഞ്ഞുങ്ങള്‍ക്ക് സൗജന്യവും സ്വതന്ത്രവുമായ വിദ്യാഭ്യാസം ഭരണഘടന ഉറപ്പു വരുത്തുന്നു. എന്നിട്ടും രാജ്യത്ത് അനധികൃതമായി എട്ടു കോടിയിലേറെ കുട്ടികള്‍ കൂലിയില്ലാവേല ചെയ്ത് പോരുന്നതായി കണക്കുകൾ […]
