കോഴിക്കോട് ജില്ലയ്ക്ക് ആശ്വാസ ദിനം; രോഗമുക്തി നിരക്ക് 60 ശതമാനത്തിനു മുകളില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്
കോഴിക്കോട് ജില്ലയില്‍ ഇന്ന് (24.06.20) മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായും രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ 35 പേര്‍ രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. പോസിറ്റീവായവരെല്ലാം വിദേശത്ത് നിന്നു വന്നവരാണ്. (സൗദി, ഖത്തര്‍, കുവൈത്ത്- ഒന്നു വീതം). ജില്ലയിലെ രോഗമുക്തി നിരക്ക് ഇന്ന് 60 ശതമാനം കടന്നു. പോസിറ്റീവായവര്‍: പെരുവയല്‍ സ്വദേശി (47)- ജൂണ്‍ 22 ന് വിമാനമാര്‍ഗ്ഗം സൗദിയില്‍ നിന്നു കൊച്ചിയിലെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കളമശ്ശേരി ആശുപത്രിയിലെത്തി […]
