അതിഥി തൊഴിലാളികള്‍ക്ക് അരി എത്തിച്ച് നല്‍കി ജെ.ആര്‍.സി യൂണിറ്റ്
കുറ്റിക്കാട്ടൂര്‍:കുന്നമംഗലം ഗ്രാമ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണ്‍ ന്റെ ഭാഗമായി പൈങ്ങോട്ടുപുറം 17-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അതിഥി തൊഴിലാളികളുടെ ക്യാമ്പിലേക്ക് അരി എത്തിച്ച് കുറ്റിക്കാട്ടൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ജെ.ആര്‍.സി യൂണിറ്റ് മാതൃകയായി. ഇതേ സ്‌കൂളിലെ അധ്യാപികയും JRC കോഴിക്കോട് ജില്ലാ കോഡിനേറ്ററുമായ അജിത അഴകത്തില്ലത്ത് ആണ് അരി കൈമാറിയത്. ക്യാമ്പ് നടത്തിപ്പുകാരായ .അനില്‍കുമാര്‍, നിസാര്‍ കലങ്ങോട്ട് എന്നിവര്‍ അരി ഏറ്റുവാങ്ങി.
