വാളയാറിലെ അമ്മയെ യു ഡി എഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം; ജോയ് മാത്യു
ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയനെതിരെ മത്സരിക്കുന്ന, വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്കാണ് തന്റെ വോട്ടെന്ന് നടൻ ജോയ് മാത്യു. വിജയിക്കാൻ വേണ്ടി മാത്രമുള്ളതല്ല മത്സരങ്ങൾ ,അവ പൊരുതുവാൻ ഉള്ളത്കൂടിയാണ് . വാള യാറിലെ അമ്മയെ യു ഡി എഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം.ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ധർമ്മാധർമ്മങ്ങളുടെ ധർമ്മടം നിയമസഭാതെരഞ്ഞെടുപ്പിൽ ധർമ്മടം ശ്രദ്ധയാകര്ഷിക്കുന്നത് ദുരധികാരവും നീതിബോധവും തമ്മിലുള്ള പോരാട്ടം എന്ന നിലക്കാണ് . അത് കൊണ്ടാണ് ധർമ്മടത്തെ പോരാട്ടം കേരളീയ […]
