എംടി നട്ടെല്ലുള്ള എഴുത്തുകാരന്‍; പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കള്‍ക്ക് ഇനിമേല്‍ എംടി സാഹിത്യം വരേണ്യസാഹിത്യം; നടന്‍ ജോയ് മാത്യു
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സര്‍ക്കാരിനെ എംടി വിമര്‍ശിച്ചതിനു പിന്നാലെയാണ് പ്രതികരണവുമായി നടന്‍ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം എംടിയെ പ്രശംസിച്ച് രംഗത്തെത്തിയത്. മലയാളത്തിലെ നട്ടെല്ലുള്ള എഴുത്തുക്കാരനാണ് എംടി വാസുദേവന്‍ നായരെന്ന് നടന്‍ ജോയ് മാത്യു കുറിക്കുന്നു. ഫേസ്ബുക്കിന്റെ പൂര്‍ണ രൂപം എഴുത്തുകാരന്‍ എന്നാല്‍.. എം ടി എന്ന എഴുത്തുകാരന്‍ ഉന്നത ശീര്‍ഷനാകുന്നത് അധികാരികള്‍ക്ക് മുന്‍പിന്‍ റാന്‍ മൂളിക്കിട്ടുന്ന പദവിയുടെ താല്‍ക്കാലിക തിളക്കങ്ങളിലല്ല ,മറിച്ച് സര്‍വ്വാധികാരിയെന്നഹങ്കരിക്കുകയും ഭയത്താല്‍ ജനങ്ങളില്‍ നിന്നും ഒളിച്ചു നടക്കുകയും ചെയ്യുന്ന അധികാരികളുടെ […]