Entertainment Kerala kerala

മൂലക്കുരുവിനും മലബന്ധത്തിനും വരെ ചികിത്സക്ക് അമേരിക്കയിലേക്ക് പായുന്ന നേതാക്കള്‍ ഒരിക്കലെങ്കിലും പുഷ്പനെ വിദേശചികിത്സക്ക് കൊണ്ടുപോകാന്‍ മനസ്സ് കാണിച്ചിരുന്നോ? നടന്‍ ജോയ് മാത്യു

  • 29th September 2024
  • 0 Comments

കൂത്തുപ്പറമ്പ് വിപ്ലവത്തിന് ശേഷം പലപ്പോഴായി അധികാരത്തില്‍ വന്ന പാര്‍ട്ടി എപ്പോഴെങ്കിലും പുഷ്പന് ഒരു വിദഗ്ധ ചികിത്സ ലഭ്യമാക്കിയോ എന്ന ചോദ്യവുമായി നടന്‍ ജോയ് മാത്യു. പുഷ്പന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം. മൂലക്കുരുവിനും മലബന്ധത്തിനും വരെ ചികിത്സക്ക് അമേരിക്കയിലേക്ക് പായുന്ന നേതാക്കള്‍ ഒരിക്കലെങ്കിലും പുഷ്പനെ വിദേശചികിത്സക്ക് കൊണ്ടുപോകാന്‍ മനസ്സ് കാണിച്ചിരുന്നോ എന്നും ജോയ് മാത്യു ചോദിക്കുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഏറെ വിഷമം തോന്നിയ ഒരു ദിവസം എന്ന് പറഞ്ഞാല്‍ പാര്‍ട്ടി വിശ്വാസികള്‍ സംശയിക്കും. അത് സ്വാഭാവികം. […]

Kerala kerala

ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ ധനസഹായം; തീരുമാനം മന്ത്രിസഭായോഗത്തില്‍

  • 17th July 2024
  • 0 Comments

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കാനുള്ള ജോലിക്കിടെ തോട്ടില്‍ വീണു മരിച്ച ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് 10 ലക്ഷം നല്‍കുന്നത്. റെയില്‍വേയുടെ ഭാഗത്തു നിന്നും ജോയിയുടെ കുടുംബത്തിന് സഹായം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ജോയിയുടെ കുടുംബത്തെ സഹായിക്കണമെന്ന് മന്ത്രിമാര്‍ നേരത്തെ റെയില്‍വേയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രശ്നം ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ല. നാളെ […]

kerala Kerala

ജോയിക്ക് കണ്ണീരോടെ വിട നല്‍കി നാട്; മാരായമുട്ടത്തെ വീട്ടുവളപ്പില്‍ അന്ത്യവിശ്രമം

  • 15th July 2024
  • 0 Comments

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം നീക്കല്‍ ജോലിക്കിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച മാരായമുട്ടം വടകര സ്വദേശി ജോയി (55)യുടെ മൃതദേഹം സംസ്‌കരിച്ചു. മാരായമുട്ടത്തെ ഒറ്റമുറി വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. ശനിയാഴ്ച രാവിലെ അപകടത്തില്‍പ്പെട്ട ജോയിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. വീട്ടില്‍ സൗകര്യമില്ലാത്തതിനാല്‍ സഹോദരന്റെ വീട്ടിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്. ജോയിയെ അവസാനമായി ഒരുനോക്കു കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും നാടൊന്നാകെ ഒഴുകിയെത്തി. തോടും പുഴകളുമൊക്കെയായി ആത്മബന്ധമുണ്ടായിരുന്ന ജോയിയുടെ ജീവന്‍ ആമയിഴഞ്ചാന്‍ തോട്ടില്‍ പൊലിഞ്ഞതില്‍ മാലിന്യനിര്‍മാര്‍ജനത്തിലെ പരാജയം തന്നെയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് നാട്. […]

Kerala kerala

അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്; ജോയിയുടെ മാതാവിനെ സംരക്ഷിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് എം.എല്‍.എ സി.കെ ഹരീന്ദ്രന്‍

  • 15th July 2024
  • 0 Comments

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ മാതാവിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എം.എല്‍.എ സി.കെ ഹരീന്ദ്രന്‍ കത്ത് നല്‍കി. ജോയിയുടെ ഏക വരുമാനത്തിലായിരുന്നു മാതാവ് കഴിഞ്ഞിരുന്നതെന്നും അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിലായിരുന്നു താമസമെന്നും എം.എല്‍.എ സി.കെ ഹരീന്ദ്രന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. റെയില്‍വേയില്‍ നിന്ന് ജോയിയുടെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും പാറശ്ശാല എം.എല്‍.എ കത്തിലൂടെ ആവശ്യപ്പെട്ടു. അതേസമയം ജോയിയുടെ സംസ്‌കാരം ഇന്ന് മൂന്ന് മണിയോടെ നടക്കും. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാല്‍ മൃതദേഹം വീട്ടിലെത്തിക്കും. […]

Kerala kerala

ജോയിയുടെ മൃതദേഹം കണ്ടെത്തി; കിട്ടിയത് തകരപ്പറമ്പിലെ കനാലില്‍

  • 15th July 2024
  • 0 Comments

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജോയിയുടെ തന്നെയെന്ന് സ്ഥിരീകരിച്ചു. റെയില്‍വേയില്‍ നിന്ന് വെള്ളം ഒഴുകിയെത്തുന്ന സ്ഥലത്തായിരുന്നു മൃതദേഹം. കാണാതായി 46 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം കനാലിൽ പൊങ്ങിയത്. ജീർണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും ജോയി തന്നെയെന്ന് സ്ഥിരീകരിച്ചു.   

kerala Kerala

റോബോട്ട് പരിശോധനയില്‍ ശരീരഭാഗങ്ങള്‍ പതിഞ്ഞെന്ന് സംശയം, ദൗത്യം നിര്‍ണായക ഘട്ടത്തില്‍

  • 14th July 2024
  • 0 Comments

തിരുവനന്തപുരം: തമ്പാനൂരില്‍ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായി നടത്തിയ റോബോട്ടിക് പരിശോധനയില്‍ നിര്‍ണായക വിവരം കണ്ടെത്തിയതായി സൂചന. മനുഷ്യ ശരീരത്തിന്റെ ഭാഗം കണ്ടെന്നാണ് വിവരം. ദൃശ്യങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തുകയാണ് അധികൃതര്‍. റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സ്‌കൂബ ടീമിന്റെ പരിശോധനയിലാണ് നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചത്. നൈറ്റ് വിഷന്‍ ക്യാമറയുള്ള റോബോട്ടിക് സാങ്കേതിക വിദ്യ പ്രധാന ടണലിലേക്ക് ഇറക്കിയായിരുന്നു പരിശോധന. ക്യാമറയുടെ സഹായത്തോടെ പുറത്തുനിന്നാണ് ടണലിനകത്തെ ദൃശ്യങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നത്.

International Kerala News

അറയ്ക്കൽ ജോയിയുടെ മൃതദേഹം സംസ്കരിച്ചു.

മാനന്തവാടി : വയനാട് സ്വദേശിയായ പ്രവാസി വ്യവസായി അറയ്ക്കൽ ജോയിയുടെ മൃതദേഹം സംസ്കരിച്ചു. മാനന്തവാടി രൂപതയുടെ കണിയാരം സെൻറ് ജോസഫ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ ചാർട്ടേർഡ്‌ എയർ ആംബുലൻസ് ലിയർ ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നും ഇന്നലെ രാത്രി എട്ടുമണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം രാത്രി 12 മണിയോടെ മാനന്തവാടിയിലെ അറക്കൽ പാലസിൽ എത്തിച്ചു എണ്ണ ശുദ്ധീകരണവുമായി ബന്ധപ്പെട്ട് 2000 കോടി രൂപ മുതൽ […]

International Kerala News

വ്യവസായി ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച്: ദുബായ് പൊലീസ്

യു എ ഇ : വയനാട് സ്വദേശിയായ പ്രവാസി വ്യവസായി അറയ്ക്കൽ ജോയിയുടെ മരണം ആത്മഹത്യയെന്ന്‌ പോലീസ് സ്ഥിരീകരണം.രണ്ടു ലക്ഷം കോടി വിറ്റുവരവുള്ള അദ്ദേഹത്തിന്റെ കമ്പനി, ഓഹരി വിപണിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു മരണം. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കാനിരുന്ന എണ്ണ ശുദ്ധീകരണവുമായി സംഭരംഭവുമായി ബന്ധപ്പെട്ട് വന്ന കാല താമസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. 23നു ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14–ാം നിലയിൽ നിന്നു വീണാണു ജോയി അറയ്ക്കലിന്റെ മരണ മടഞ്ഞതെന്നുള്ള കാര്യം ബർദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. […]

International Kerala News

പ്രവാസി വ്യവസായി അറയ്ക്കൽ ജോയിയുടെ മരണം ആത്മഹത്യ

യു എ ഇ : വയനാട് സ്വദേശിയായ പ്രവാസി വ്യവസായി അറയ്ക്കൽ ജോയിയുടെ മരണം ആത്മഹത്യയെന്ന്‌ വിവരം. എണ്ണ ശുദ്ധീകരണവുമായി ബന്ധപ്പെട്ട് 2000 കോടി രൂപ മുതൽ മുടക്കി തുടങ്ങിയ സംരംഭം പൂർത്തികരിക്കാൻ ഇരിക്കെയായിരുന്നു മരണം . ഇദ്ദേഹത്തിന്റെ മരണത്തിൽ ഏറെ ദുരൂഹത നിറഞ്ഞിരുന്നു. നിരവധി പേർക്ക് അത്താണി ആയിരുന്നു അറയ്ക്കൽ ജോയ്. പലർക്കും നിലവിൽ പ്രവാസ കമ്പനികളിൽ ജോലി നൽകിയ ഇദ്ദേഹം ഒരു നാടിന് തന്നെ ആശ്വാസമായിരുന്നു. തന്റെ സ്വപ്ന പദ്ധതിയായ എണ്ണ ശുദ്ധീകരണ പ്ലാന്റ് […]

error: Protected Content !!