കക്കുകളി നാടകം നിരോധിക്കണം: വിശ്വാസങ്ങളെ വ്രണപ്പെടുത്താനും നോവിക്കാനുമുള്ള ശ്രമങ്ങള്‍ അനുവദിക്കില്ല: ജോസ് കെ മാണി
കോട്ടയം: കക്കുകളി നാടകത്തിന്‍റെ പ്രദർശനം നിരോധിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി. ക്രൈസ്തവവിശ്വാസത്തെയും, മതസ്ഥാപനങ്ങളെയും അവഹേളിക്കുന്നതാണ് നാടകമെന്ന് എംപി ആരോപിച്ചു. മതമൈത്രിയെ വ്രണപ്പെടുത്തുന്ന സിനിമയായാലും, നാടകമായാലും, പ്രസംഗമായാലും കേരളത്തില്‍ അനുവദിക്കാനാവില്ല. വിശ്വാസസമൂഹത്തിന്‍റെ ആവശ്യവും വികാരവും പരിഗണിച്ച് ഉചിതമായ നടപടി സർക്കാർ സ്വീകരിക്കണമെന്നും എംപി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. കക്കുകളി നാടകത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയരുന്നതിനിടെയാണ് ജോസ് കെ മാണി എംപിയും പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. ക്രൈസ്തവവിശ്വാസത്തെയും, മതസ്ഥാപനങ്ങളെയും […]