Kerala

കൂടത്തായി കേസ്; പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

  • 30th January 2024
  • 0 Comments

കൊച്ചി: കൂടത്തായി കേസില്‍ പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ് ഡയസിന്റേതാണ് നടപടി. കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അഭാവമുള്ളതിനാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്. ജോളിയുടെ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി, പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. പൊതുജനങ്ങളുടെ വികാരം കണക്കിലെടുക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ ഹൈക്കോടതി നല്‍കിയ ജാമ്യം സുപ്രിംകോടതി റദ്ദാക്കിയിരുന്നു. സുപ്രിംകോടതി ഉത്തരവ് മറികടക്കാനാവില്ലെന്നും ജസ്റ്റിസ് സി.എസ് ഡയസിന്റെ ബെഞ്ച് വ്യക്തമാക്കി.

News

കൂടത്തായ് കൊലപാതക കേസ് പ്രതി ജോളി ആഹ്ത്മഹത്യക്ക് ശ്രമിച്ചു

  • 27th February 2020
  • 0 Comments

കൂടത്തായി കൊലപാതകപരമ്പര കേസിലെ് മുഖ്യപ്രതി ജോളി ആത്മഹത്യാശ്രമം നടത്തി. കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യാശ്രമം. ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ജോളിക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് ജയില്‍പ്പുള്ളികളാണ് ആത്മഹത്യാശ്രമത്തെക്കുറിച്ച് അധികൃതരെ അറിയിച്ചത്. ജയിലിനുള്ളില്‍ ജോളിക്ക് ബ്ലയിഡ് ലഭിച്ചതെന്നതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. രക്തം വാര്‍ന്നുപോയെങ്കിലും ജോളിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് നിലയില്‍ ലഭിക്കുന്ന വിവരം. പ്രതിക്ക് ബ്ലയിഡ് പോലുള്ള ഒരു ആയുധം ലഭിച്ചത് സുരക്ഷാവീഴ്ചയാണ്. ജയിലിലെ മറ്റ് പ്രതികളുടെ സഹായം ഇതിന് ജോളിക്ക് ലഭിച്ചതായാണ് വിലയിരുത്തല്‍

Kerala

കൊലപാതകം രണ്ടാം ശ്രമത്തില്‍ ; സിലിയെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

കൂടത്തായി കൊലപാതക പരമ്പരയില്‍ സിലിയെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു സഖറിയാസിന്റെ ആദ്യ ഭാര്യയാണ് സലി. സിലി രണ്ടാം ശ്രമത്തിലാണ് ജോളി കൊന്നതെന്നും ഷാജുവിന് കൊലപാതകത്തില്‍ പങ്കുണ്ടെന്നതിന് തെളിവില്ലെന്നും കുറ്റപത്രത്തിലുണ്ട്. 1200 പേജുള്ള കുറ്റപത്രത്തില്‍ 165 സാക്ഷികളുണ്ട്.നേരത്തെ ജോളി സിലിയെ കൊല്ലാന്‍ ശ്രമിച്ചതില്‍ ഡോക്ടറുടെ കുറിപ്പില്‍ ശരീരത്തില്‍ വിഷാംശം കണ്ടതായി രേഖപ്പെടുത്തിയിരുന്നു. ഇത് ശ്രദ്ധിച്ചിരുന്നെങ്കില്‍ സിലി കൊല്ലപ്പെടില്ലായിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. 2016 ജനുവരി […]

Local

കൂടത്തായി കൊലപാതക പരമ്പര; സിലിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്നു കുറ്റപത്രം സമര്‍പ്പിച്ചേക്കും

കൂടത്തായി കൊലപാതക പരമ്പരയില്‍ സിലിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്നു കുറ്റപത്രം സമര്‍പ്പിച്ചേക്കും. മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു സഖറിയാസിന്റെ ആദ്യ ഭാര്യയാണ് സലി. താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ആണ് കുറ്റപത്രം സമര്‍പ്പിക്കുക. 2016 ജനുവരി 11നാണ് സിലി മരിക്കുന്നത്. ഗുളികയിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കി ജോളി ജോസഫ് സിലിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. എം.എസ്. മാത്യു, കെ. പ്രജികുമാര്‍ എന്നിവരാണു കേസില്‍ രണ്ടും മൂന്നും പ്രതികള്‍. 2019 ഒക്ടോബര്‍ 18നാണ് സിലി വധക്കേസില്‍ ജോളി ജോസഫിന്റെ അറസ്റ്റ് […]

News

ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ട്, ആളൂര്‍ സാര്‍ വരട്ടെ;മാധ്യമങ്ങളോട് പ്രതികരിച്ച് ജോളി

ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും ഇപ്പോള്‍ സമയമായിട്ടില്ലെന്നും ആളൂര്‍ സാര്‍ വരട്ടെ എന്നും കൂടത്തായി കൊലപാതക കേസിലെ പതി ജോളി. മാധ്യമങ്ങളോട്. കൂടത്തായ് കേസില്‍ റിമാന്റില്‍ കഴിയുന്ന ജോളി കേസ് സംബന്ധിച്ച് ഇതുവരെ മാധ്യമങ്ങളോട് ഒന്നും പ്രതികരിച്ചിരുന്നില്ല. കൂടത്തായി കൊലപാതക പരമ്പരയില്‍ നാല് പ്രതികളാണ് ഉള്ളത്. ജോളി ഒന്നാം പ്രതിയും എംഎസ് മാത്യു രണ്ടാം പ്രതിയുമാണ്. പ്രജുകുമാര്‍, മനോജ് എന്നിവരാണ് മൂന്നും നാലും പ്രതികള്‍. കേസില്‍ മാപ്പ് സാക്ഷികളില്ല. കേസില്‍ 8000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. 246 […]

Kerala

കൂടത്തായി കൊലപാതകം; ആദ്യ കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും

  • 27th December 2019
  • 0 Comments

നാടിനെ നടുക്കിയ കൂടത്തായി കൊലപാതക കേസിലെ ആദ്യ കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘത്തലവന്‍ കെ ജി സൈമണ്‍ പറഞ്ഞു. റോയ് തോമസ് വധക്കേസിലെ കുറ്റപത്രമാണ് സമര്‍പ്പിക്കുക. ജോളി ഉള്‍പ്പെടെ നാല് പ്രതികളാണ് കേസിലുളളത്. റോയ് തോമസിന്റെ ബന്ധു എംഎസ് മാത്യു, രണ്ടാം പ്രതിയും താമരശേരിയിലെ സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാര്‍, മൂന്നാം പ്രതിയും സിപിഎം മുന്‍ പ്രാദേശിക നേതാവ് മനോജ്, നാലാം പ്രതിയുമാണ്. ഇരുനൂറിലധികം സാക്ഷികളുടെ മൊഴിയെടുത്ത ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്. കൊലപാതകത്തില്‍ മാത്യുവിനും […]

Local

കൂടത്തായി കേസ്; ജോളിയെ വീണ്ടും അറസ്റ്റ് ചെയ്തു

  • 13th November 2019
  • 0 Comments

കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയായ ജോളിയെ വീണ്ടും അറസ്റ്റ് ചെയ്തു. റോയ് തോമസിന്റെ പിതാവ് ടോം തോമസ് കെല്ലപ്പെട്ട കേസിലാണ് ജോളിയെ അറസ്റ്റ് ചെയ്തതത്. കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. ജോളിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ നാളെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കും. വീടും സ്വത്തും സ്വന്തമാക്കാനായി ടോം തോമസിന് ഗുളികയില്‍ സയനൈഡ് ചേര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.

Kerala

റോയ് തോമസിന്റെ മരണത്തില്‍ മാത്യു പ്രകടിപ്പിച്ച സംശയമാണ് കൊല്ലാന്‍ കാരണം; സമ്മതിച്ച് ജോളി

കൂടത്തായി; കൂടത്തായി കൊലപാതക പരമ്പരയില്‍ മാത്യുവിനെ കൊല്ലാന്‍ തന്നെ പ്രേരിപ്പിച്ചച് ഭര്‍ത്താവ് റോയ് തോമസിന്റെ മരണത്തില്‍ മാത്യു പ്രകടിപ്പിച്ച സംശയമാണെന്ന്് ജോളി. മാത്യു വധക്കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ ജോളിയെ അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോഴാണ് ജോളിയുടെ ഈ വെളിപ്പെടുത്തല്‍. മാത്യുവിനെ മദ്യത്തില്‍ സയനൈഡ് കലര്‍ത്തിയാണ് കൊലപ്പെടുത്തിയതെന്ന് പറഞ്ഞ ജോളി ആദ്യ ശ്രമത്തില്‍ തന്നെ മാത്യുവിനെ വകവരുത്തിയെന്നും മൊഴി നല്‍കി. റോയ് മരിച്ചപ്പോള്‍ പോസ്റ്റ്മോര്‍ട്ടം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നത് മാത്യുവാണ്. സയനൈഡിന്റെ സാനിധ്യം കണ്ടെത്തിയതോടെ മാത്യു തന്നെ സംശയിക്കാന്‍ […]

Kerala

കൂടത്തായി കൊലപാതക പരമ്പര: ഷാജുവിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

കൂടത്തായി കൊലപാതക ക്കേസില്‍ ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക. കൂടത്തായി പൊന്നമറ്റം തറവാട്ടിലെ അന്നമ്മയുടെ സഹോദരന് മാത്യു മഞ്ചാടിയില്‍ കൊലപാത കവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലുള്ള ജോളിയെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. ബുധനാഴ്ച താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജോളിയെ അഞ്ചുദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടത്. ജോളിയെ എട്ടുദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണസംഘം ആവ ശ്യപ്പെട്ടിരുന്നത്. […]

Kerala

ജോളിയുടെ മക്കളുടെ രഹസ്യമൊഴി കുന്ദമംഗലം കോടതിയില്‍ രേഖപ്പെടുത്തി

കുന്ദമംഗലം;കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ ജോളിയുടെ മക്കളുടെ രഹസ്യമൊഴി മൊഴി കുന്ദമംഗലം കോടതിയില്‍ രേഖപ്പെടുത്തി. കൂടത്തായ് കേസില്‍ കസ്റ്റഡി കാലാവതി അവസാനിച്ച ജോളിയെ ആല്‍ഫിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വീണ്ടും കസ്റ്റഡിയിലെടുത്തിരുന്നു.

error: Protected Content !!