കേരളം കത്തിക്കുമെന്നു പറഞ്ഞ ബ്ലോഗറന്മാരുടെ ആരാധനക്കൂട്ടം സോഷ്യൽ മീഡിയയിൽ നിറഞ്ഞാടിയത് നാം കണ്ടതാണ്;അരാഷ്ട്രീയവാദം ആപത്താണെന്ന് ആലപ്പി അഷ്റഫ്
ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസിന്റെ റോഡ് ഉപരോധത്തിൽ പ്രതികരിച്ച നടൻ ജോജു ജോർജിനെതിരെ വിമര്‍ശനവുമായി ആലപ്പി അഷ്‌റഫ്.പ്രതിഷേധത്തിനിടെ താരത്തോട് നിൻ്റെ കൈയ്യിൽ കാശുണ്ട് എന്ന് ചോദ്യമുയർത്തിയ ആ മനുഷ്യനാണ് എൻ്റെ പ്രതിനിധിയെന്ന് ആലപ്പി അഷ്‌റഫ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. ആ പാവത്തിന് മുന്നിൽ മുണ്ടും തെറുത്തു കുത്തി അതേടാ ഞാൻ കാശുള്ളവനാണന്ന് ആക്രോശിക്കുന്നത് ഹീറോയിസമാണങ്കിൽ എനിക്ക് ഒന്നും പറയാനില്ല. പണമുണ്ടങ്കിൽ മാസ്ക്കും ധരിക്കേണ്ട എന്നുണ്ടോ.പക്ഷേ ഒന്നുമറക്കണ്ട അരാഷ്ട്രീയവാദം ആപത്താണ് അദ്ദേഹം പോസ്റ്റിൽ പ്രതികരിച്ചു. ആലപ്പി അഷ്‌റഫിന്റെ കുറിപ്പ് […]


