Kerala News

ഓഫ് റോഡ് റെയ്സിംഗ്: നടന്‍ ജോജു ജോര്‍ജ്ജ് ഇടുക്കി ആര്‍ടിഒയ്ക്കു മുന്നില്‍ ഹാജരായി

വാഗമണിലെ തേയില എസ്റ്റേറ്റില്‍ ഓഫ് റോഡ് ഡ്രൈവിംഗ് നടത്തിയ സംഭവത്തില്‍ നടന്‍ ജോജു ജോര്‍ജ്ജ് ഇടുക്കി ആര്‍ടിഒയ്ക്കു മുന്നില്‍ ഹാജരായി. ജോജു ആര്‍ടിഒ ഓഫീസിലെത്തിയത് ചൊവ്വാഴ്ചയാണ്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ആര്‍ടിഒ ജോജു ജോര്‍ജ്ജിന് നോട്ടീസ് അയച്ചിരുന്നു. അനുമതിയില്ലാതെയാണ് റേസ് സംഘടിപ്പിച്ചതെന്ന് അറിയാതെയാണ് പങ്കെടുത്തതെന്നും എസ്റ്റേറ്റിനുള്ളില്‍ ആയതിനാല്‍ മറ്റാര്‍ക്കും അപകടം ഉണ്ടാകുന്ന തരത്തില്ല വാഹനം ഓടിച്ചതെന്നുമാണ് ജോജു മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം, ഓഫ്റോഡ് ഡ്രൈവ് കേസില്‍ നടന്‍ ജോജു […]

Kerala News

വാഗമണ്‍ ഓഫ് റോഡ് ഡ്രൈവ്: ജോജു ജോര്‍ജിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

വാഗമണ്‍ ഓഫ് റോഡ് ഡ്രൈവ് കേസില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച ശേഷം ലൈസന്‍സ് റദ്ദാക്കുമെന്ന് ഇടുക്കി ആര്‍ ടി ഒ രമണന്‍ അറിയിച്ചു. വാഗമണ്ണില്‍ സംഘടിപ്പിച്ച ഓഫ് റോഡ് റെയ്സില്‍ പങ്കെടുത്ത് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് ജോജു ജോര്‍ജിനെതിരെ നടപടിക്കൊരുങ്ങുന്നത്. ഇക്കഴിഞ്ഞ പത്താം തീയതി ഇടുക്കി ആര്‍ ടി ഒജോജു ജോര്‍ജിനെതിരെ നോട്ടീസ് അയച്ചിരുന്നു. ലൈസന്‍സും വാഹനത്തിന്റെ രേഖകളുമായി […]

Kerala News

ഓഫ് റോഡ് റൈഡിൽ പങ്കെടുത്തതിന് നടൻ ജോജു ജോർജിനെതിരെ കേസ്

വാഗമണ്ണിൽ കഴിഞ്ഞ ദിവസം നടന്ന ഓഫ് റോഡ് റൈഡിൽ പങ്കെടുത്തതിൽ നടൻ ജോജു ജോർജിനെതിരെ കേസ്. സംഭവത്തിൽ സംഘാടകർക്കും നടനുമെതിരെ കേസെടുക്കണമെന്ന കെ എസ് യുവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടതായി മോട്ടോർ വാഹന വകുപ്പ് പറഞ്ഞു.നടന് പുറമെ വാഹനത്തിന്റെ ഉടമയ്ക്കും റൈഡിന്റെ സംഘാടകര്‍ക്കും കാണാനെത്തിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വാഗമൺ എം എം ജെ എസ്റ്റേറ്റിലെ കണ്ണംകുളം തേയില തോട്ടത്തിലാണ് റൈഡ് നടന്നത്. സുരക്ഷാ സംവിധാനങ്ങളില്ലാതെ അപകടകരമായ രീതിയിലാണ് റൈഡ് നടത്തിയതെന്നും കൃഷിക്കു മാത്രമെ ഉപയോഗിക്കാവൂ […]

Kerala News

ജോജുവിന്റെ കാർ തകർത്ത കേസ്; രണ്ട് കോൺഗ്രസ്പ്രവർത്തകർക്ക് കൂടി ജാമ്യം;പി.ജി ജോസഫിന് ജാമ്യമില്ല

  • 12th November 2021
  • 0 Comments

ഇന്ധനവില വർധനക്കെതിരെ പ്രതിഷേധിച്ച് കോൺഗ്രസിന്റെ റോഡ് ഉപരോധതിനിടെ നടന്‍ ജോജുവിൻ്റെ കാർ തകർത്ത കേസില്‍ രണ്ട് കോൺഗ്രസ്പ്രവർത്തകർക്ക് കൂടി ജാമ്യം ലഭിച്ചു. ഷാജഹാൻ, അരുൺ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് ജാമ്യം. ഇതിന് പുറമെ ഓരോരുത്തരും 37,500 രൂപ കെട്ടിവെയ്ക്കണമെന്നും കോടതി നിർദേശിച്ചു.അതേസമയം, രണ്ടാം പ്രതി ജോസഫിൻ്റെ അപേക്ഷ പ്രോസിക്യൂട്ടറുടെ വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ജോസ്ഫ് ആദ്യം നല്‍കിയ ജാമ്യേപക്ഷ തള്ളിയിരുന്നു

Kerala News

ജോജുവിന്റെ കാര്‍ തകർത്ത കേസ്;ടോണി ചമ്മിണി ഉൾപ്പടെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം

  • 10th November 2021
  • 0 Comments

ഇന്ധന വില വര്‍ധനവിനെതിരെ കോൺഗ്രസിന്റെ റോഡ് ഉപരോധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് എറണാകുളം മജിസ്‌ട്രേറ്റ് കോടതി.കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇത് തള്ളിയ കോടതി, നാശനഷ്ടത്തിന്റെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കുകയായിരുന്നു.അഞ്ചുപേരും 37,500 രൂപ വീതം കോടതിയില്‍ കെട്ടിവെയ്ക്കണം. 50000 രൂപയുടെ രണ്ടു ആള്‍ജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്. നേതാക്കള്‍ […]

Entertainment News

യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം’; പിന്തുണയുമായി ആഷിഖ് അബു

  • 9th November 2021
  • 0 Comments

നടൻ ജോജു ജോർജിന് പിന്തുണയുമായി സംവിധായകൻ ആഷിക് അബു.ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പിന്തുണ അറിയിച്ചത്.’യൂത്ത് കോൺഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം’, ആഷിഖ് അബു ട്വീറ്റ് ചെയ്തു. ജോജുവിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.ജോജുവിനെതിരെ വലിയ ആരോപണങ്ങളായിരുന്നു കഴിഞ്ഞ ദിവസം പൊലീസില്‍ കീഴടങ്ങിയ കോണ്‍ഗ്രസ് നേതാവ് ടോണി ചമ്മിണി ഉള്‍പ്പടെ ഉന്നയിച്ചത്. സമരത്തെ അലങ്കോലപ്പെടുത്താനാണ് ജോജു ശ്രമിച്ചത്. ജോജുവിന്റേത് വ്യാജപരാതിയാണ്. സി.പി.എമ്മും സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് സമരം അട്ടിമറിച്ചത്. ജോജു സി.പി.എമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ് തുടങ്ങിയ ആരോപണങ്ങളായിരുന്നു ടോണി ചമ്മിണി ഉന്നയിച്ചത്. […]

Kerala News

ജോജുവിന്റെ കാർ തകർത്ത കേസ്; പ്രതികൾ കീഴടങ്ങും; കീഴടങ്ങൽ പാർ ട്ടി തീരുമാനം അനുസരിച്ച്

  • 8th November 2021
  • 0 Comments

നടൻ ജോജു ജോർജിന്‍റെ കാർ തകർത്ത കേസിലെ പ്രതികൾ കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്ന ചക്രസ്തംഭന സമരത്തിന് പിന്നാലെ കീഴടങ്ങും . മുൻ കൊച്ചി മേയർ ടോണി ചമ്മണി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളാണ് കീഴടങ്ങുക. . പാർട്ടി തീരുമാനം അനുസരിച്ചാണ് കീഴടങ്ങൽ. ഇന്ധന വിലവര്‍ധനക്കെതിരെ കഴിഞ്ഞയാഴ്ച യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിലായിരുന്നു നടന്‍ ജോജു ജോര്‍ജുമായി തർക്കം ഉടലെടുത്തത്. സമരത്തെ തുടര്‍ന്നുണ്ടായ ഗതാഗത തടസ്സത്തില്‍ പ്രതികരിച്ച ജോജുവിന്റെ കാറിന്റെ ചില്ല് അടിച്ച് തകർക്കുകയായിരുന്നു. സംഭവം ഒത്തുതീര്‍ക്കാന്‍ ജോജുവിന്‍റെ സുഹൃത്തുക്കള്‍ വഴി […]

Kerala News

കോ​ണ്‍​ഗ്ര​സ് സ​മ​ര​ത്തി​നി​ടെ പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച​ത് ജോ​ജു​;ഒ​ത്തു​തീര്‍പ്പി​ല്‍​നി​ന്ന് ജോ​ജു​വി​നെ പി​ന്തി​രി​പ്പി​ച്ച​ത് സിപിഎം; കെ ബാബു

  • 6th November 2021
  • 0 Comments

ന​ട​ന്‍ ജോ​ജു ജോ​ര്‍​ജി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി കെ. ​ബാ​ബു എം​എ​ല്‍​എ.ജോജു ജോർജ്ജ് സദാചാര പൊലീസ് ചമയുകയാണെന്ന് ചെയ്തതെന്ന് കെ ബാബു പറഞ്ഞു . മാസ്ക് ധരിക്കാതെയാണ് ജോജു അട്ടഹസിച്ചത്, എന്തുകൊണ്ട് ഇതിനെതിരെ പൊലീസ് കേസെടുത്തില്ലെന്നാണ് ബാബു ചോദിച്ചു . സിനിമാ നടൻമാർക്ക് വേറെ നിയമം ഉണ്ടോയെന്നാണ് ചോദ്യം. കൊ​ച്ചി​യി​ലെ കോ​ണ്‍​ഗ്ര​സ് സ​മ​ര​ത്തി​നി​ടെ പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച​ത് ജോ​ജു​വാ​ണ്. ഒ​ത്തു​തീ​ര്‍​പ്പി​ല്‍​നി​ന്ന് ജോ​ജു​വി​നെ പി​ന്തി​രി​പ്പി​ച്ച​ത് സി​പി​എ​മ്മാ​ണെ​ന്നും ബാ​ബു ആ​രോ​പി​ച്ചു.സിപിഎം സമരത്തിനിടയിലേക്കാണ് ജോജു വന്നിരുന്നതെങ്കിൽ ആംബുൻസിൽ കൊണ്ടുപോകേണ്ടി വന്നേനെയെന്നും ബാബു പറഞ്ഞുജോജുവിനെതിരെ കേസെടുക്കാൻ വൈകുന്ന […]

Kerala News

ജനറല്‍ സെക്രട്ടറി ആരെ പേടിച്ചാണ് ഒളിച്ചിരിക്കുന്നതെന്ന് ജോജു വിഷയത്തിൽ ഗണേഷ് കുമാർ

  • 4th November 2021
  • 0 Comments

ജോജു ജോർജിനെതിരായ ആക്രമണത്തിൽ മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘ അമ്മ’ യ്ക്കതിരെ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. ജോജു ജോര്‍ജ് തെരുവില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ‘അമ്മ’ യിലെ ആരും പ്രതികരിച്ചില്ലെന്ന് ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി.‘അമ്മ’യുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ഗണേഷ് കുമാര്‍. ജനറല്‍ സെക്രട്ടറി ആരെ പേടിച്ചാണ് ഒളിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.ജനറൽ സെക്രട്ടറിയുടെ മൗനം പ്രതിഷേധാർഹമെന്നും ഗണേഷ് കുമാർ പറഞ്ഞു സംഘടനയുടെ മീറ്റിംഗില്‍ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടവേള ബാബുവാണ് സംഘടനയുടെ ജനറല്‍ സെക്രട്ടറി.എന്നാൽ ആരോപണം […]

Kerala News

ജോജു ജോര്‍ജ് വിവാദം ഒത്തുതീര്‍പ്പാക്കാന്‍ കോണ്‍ഗ്രസ്;നടന്റെ സുഹൃത്തുക്കൾ നേതാക്കളുമായി സംസാരിച്ചു

  • 4th November 2021
  • 0 Comments

കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെ നടൻ ജോജു ജോർജുമായുണ്ടായ പ്രശ്‌നം ഒത്തുതീര്‍പ്പിലേക്കെന്ന് കോൺഗ്രസ്.നടന്‍ ജോജുവിന്‍റെ സുഹൃത്തുക്കളുമായി സംസാരിച്ചെന്നും ഒത്തുതീര്‍പ്പിന് മുന്‍കൈയെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു. കേസുകള്‍ പിന്‍വലിക്കുന്നത് പരസ്പരം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചതെന്ന് ഷിയാസ് പറഞ്ഞു. ഇന്ധനവിലയിൽ പ്രതിഷേധിച്ച് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കോൺഗ്രസ് റോഡ് ഉപരോധം സംഘടിപ്പിച്ചത്. ഇടപ്പള്ളി മുതൽ വൈറ്റില വരെ ഗതാഗതക്കുരുക്കുണ്ടായി. ഇത് ജോജു ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ജോജുവിന്റെ […]

error: Protected Content !!